നോമ്പുതുറ വിഭവങ്ങളിൽ തണ്ണിമത്തൻതന്നെ താരം
text_fieldsഒറ്റപ്പാലം: അത്യുഷ്ണം പുകയുന്ന മീനച്ചൂടിൽ നോമ്പുതുറ വിഭവങ്ങളിൽ താരപദവി തണ്ണിമത്തനുതന്നെ. സ്വദേശിയും വിദേശിയുമായ വിലകൂടിയ പഴവർഗങ്ങൾക്കിടയിൽ താരതമ്യേന ‘കീശ കീറാതെ’ വാങ്ങാൻ കഴിയുന്ന പഴവർഗമെന്ന നിലയിൽ ഒന്നാംസ്ഥാനം എന്നും തണ്ണിമത്തനുണ്ട്. നേരത്തേ സാദാ തണ്ണിമത്തനാണ് ലഭിച്ചിരുന്നതെങ്കിൽ കിരണും മഞ്ഞ തണ്ണിമത്തനും അകം മഞ്ഞയായ തണ്ണിമത്തനും വിപണിയിൽ വ്യാപകമാണ്.
സാദാ തണ്ണിമത്തന് ഒറ്റപ്പാലത്തെ മൊത്ത വ്യാപാര കേന്ദ്രത്തിൽ കിലോക്ക് 20 രൂപയാണ് വില. കിരൺ ഇനത്തിന് 22 രൂപ നൽകണം. മഞ്ഞ തണ്ണിമത്തന് 25 രൂപയുമാണ് വില.
മൊത്ത വിലയേക്കാൾ അഞ്ചു മുതൽ 10 വരെ കൂടിയ വിലയിലാണ് ചില്ലറ വ്യാപാരം. റമദാന് മുമ്പുണ്ടായിരുന്ന വിലയിൽനിന്ന് പ്രകടമായ വിലവർധന മൊത്തവ്യാപാര കേന്ദ്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. മാതളത്തിന് (അനാർ) 136 രൂപയാണ് കിലോ വില. മുന്തിരി (സി.എൽ.എസ്), ഓറഞ്ച്, ജ്യൂസ് മുന്തിരി, സാത്തുക്കുടി എന്നിവ കിലോക്ക് 64 രൂപയാണ്. ഷമാം -40, കൊയ്യപ്പഴം വലുത് -80, ചെറുത് -48, സിട്രസ് -140, സ്വീറ്റ് കോൺ (ഒന്നിന്) -25, കിവി (മൂന്ന് എണ്ണമടങ്ങിയ പാക്കിന് ) -100, സ്ട്രോബറി - 80 എന്നിങ്ങനെയാണ് മൊത്ത വ്യാപാര കേന്ദ്രത്തിലെ ഞായറാഴ്ചത്തെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.