ഇനി വിഷുച്ചന്തം
text_fieldsഒറ്റപ്പാലം: വാനിലേക്ക് ഉയർന്ന് മുപ്പത് നിലകളിലായി പൊട്ടി വർണക്കാഴ്ചയാകുന്ന ‘മജസ്റ്റിക് മാനിയയും’പൂക്കുറ്റി കണക്കെ ഉയർന്ന് പൊട്ടി വിവിധ രൂപങ്ങൾ വിരിയുന്ന ‘മജസ്റ്റിക്ക് മഷ്റൂം’ഉൾപ്പടെ വിവിധയിനം പടക്കങ്ങളുടെ ശേഖരങ്ങളാണ് ഇത്തവണയും സഹകരണ സംഘങ്ങൾ വിഷുവിന് ഒരുക്കിയത്. ഓണത്തിന് പൂക്കളമെന്നപോലെ തന്നെ വിഷുവിന് പടക്കത്തിനും പ്രാധാന്യമുണ്ട്. ഇതിന്റെയടിസ്ഥാനത്തിൽ ‘പടക്ക ചന്ത’പേരിൽ സഹകരണ സംഘങ്ങൾ മുന്നിട്ടിറങ്ങി കച്ചവടം സംഘടിപ്പിക്കുന്നുണ്ട്. ശിവകാശിയിൽനിന്നാണ് സഹകരണ സംഘങ്ങൾ പടക്കമെത്തിക്കുന്നത്.
മജസ്റ്റിക് മാനിയ എന്ന പടക്കത്തിന് 950 രൂപയാണ് വില. മുകളിൽ ചെന്ന് പൊട്ടുന്ന ചെറി ഒരു ബോക്സിന് 320ഉം 12 നിലയിൽ പൊട്ടി വിവിധ നിറങ്ങൾ വിരിയുന്ന ‘മൊട്ടു’വിന് 400 രൂപയും കാൻഡിൽ ക്രഷിന് 460 ഉം പച്ച നിറത്തിൽ വെളിച്ചം വിതറുന്ന മെഗാ സ്റ്റാറിന് 225 രൂപയും നൽകണം. പടക്കം പൊട്ടിക്കുന്നതിന് ഭയമുള്ളവർക്ക് കമ്പിത്തിരി വിവിധ വിലകളിലുണ്ട്. അങ്ങനെ പടക്ക വിപണിയുടെ വലിയ ശേഖരമാണ് കേന്ദ്രങ്ങളിൽ ആലശ്യക്കാരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.