കൊയ്ത്ത് ആരംഭിച്ചിട്ടും പാഡി മാർക്കറ്റിങ് ഓഫിസർ നിയമനമായില്ല
text_fieldsപാലക്കാട്: ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ നെല്ല് സംഭരണത്തിന് ചുക്കാൻ പിടിക്കുന്ന പാഡി മാർക്കറ്റിങ് ഓഫിസറുടെ (പി.എം.ഒ) തസ്തിക നികത്താൻ നടപടിയായില്ല. രണ്ട് പി.എം.ഒമാരാണ് ജില്ലയിലുള്ളത്. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ ഒരു ഉദ്യോഗസ്ഥനും പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകളിൽ മറ്റൊരാൾക്കുമാണ് ചുമതല നൽകിയിട്ടുള്ളത്. ജില്ലയിൽ മൂന്ന് പി.എം.ഒമാരുടെ സേവനം ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചെങ്കിലും നിയമനം നടത്തിയിട്ടല്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നെല്ല് സംഭരിക്കുന്നത് ജില്ലയിൽനിന്നാണ്. പ്രതിവർഷം ശരാശരി രണ്ടരലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലാണ് കൂടുതൽ നെല്ല് ലഭിക്കുന്നത്. ഈ മേഖലയിൽ ഒരു താലൂക്കിന് ഒരു പി.എം.ഒയെ വീതം നിയമിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സംഭരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവൃത്തികളാണ് പി.എം.ഒമാർ ചെയ്യാനുള്ളത്. ഇവരുടെ എണ്ണത്തിൽ കുറവ് വരുംതോറും സംഭരണപ്രകിയ മന്ദഗതിയിലാവുകയും കർഷകർക്ക് പണം ലഭിക്കാൻ കാലതാമസം േനരിടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.