വയ് ക്കോലിന് ആളില്ല; കർഷകർ ദുരിതത്തിൽ
text_fieldsആനക്കര: മകരക്കൊയ്ത്തിന് ശേഷം ഒരു മാസം കഴിഞ്ഞിട്ടും വയ്ക്കോൽ വാങ്ങാൻ ആളില്ലാത്തതിനാൽ കർഷകർ വലയുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് 200 രൂപ കിട്ടിയിരുന്ന ഒരു കെട്ട് വയ്ക്കോൽ 120 രൂപക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും കൊണ്ടുപോകാൻ ആളില്ലാത്ത സ്ഥിതിയാണ്. ഒരു കെട്ട് വയ്ക്കോൽ കെട്ടാൻ മാത്രം 35 രൂപ കർഷകന് ചെലവുണ്ട്.
സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വിലയും ഒരു മാസമായി ലഭിച്ചിട്ടില്ല. പണം എന്ന് കിട്ടുമെന്ന് അധികൃതരോട് അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടിയില്ലെന്ന് കർഷകർ പറയുന്നു.
കടം വാങ്ങി കൃഷിയിറക്കിയ കർഷകർ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. മഴ ഭീഷണി കാരണം വീണ്ടും കടം വാങ്ങി തൊഴിലാളികളെ ഉപയോഗിച്ച് വീട്ടിൽ താൽക്കാലിക ഷെഡ് ഒരുക്കി വയ്ക്കോൽ സൂക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.