Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാടി​െൻറ...

പാലക്കാടി​െൻറ നി​ര​ത്തിൽ അപകടങ്ങൾ തുടർക്കഥ...

text_fields
bookmark_border
Accidents
cancel

പാ​ല​ക്കാ​ട്: ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും ജി​ല്ല​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ തോ​തു​യ​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പൊ​ലി​ഞ്ഞ​ത് എ​ട്ട് ജീ​വ​നു​ക​ളാ​ണ്. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പോ​ലും പ​ല​രും മ​റ​ക്കു​​ന്ന​താ​ണ്​ മി​ക്ക റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ​യും ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ജീ​വ​നാ​ണ്, വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​രു​ത്​!

ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ പോ​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് കു​ത്ത​നൂ​രി​ൽ രാ​വി​ലെ കാ​ൽ​ന​ട​ക്കാ​ര​നെ ഇ​ടി​ച്ച പാ​ൽ​വ​ണ്ടി നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞു. പി​റ​കെ വ​ന്ന യാ​ത്ര​ക്കാ​ർ അ​പ​ക​ടം ക​ണ്ട് വാ​ഹ​ന​ത്തെ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ അ​തേ വാ​ഹ​ന​ത്തി​ൽ ആ​ല​ത്തൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ, ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞേ​നെ. തി​ങ്ക​ളാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത വെ​ള്ള​പ്പാ​റ​ക്ക് സ​മീ​പം ര​ണ്ട് യു​വാ​ക്ക​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച അ​പ​ക​ട​മാ​ണ് ഏ​റ്റ​വും അ​വ​സാ​നം ച​ർ​ച്ച​യാ​യ​ത്. അ​പ​ക​ട​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​പ്പോ​ഴും ദൂ​രു​ഹ​ത ബാ​ക്കി​യാ​ണ്.

ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം തോ​ന്നും​പോ​ലെ

ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​ര​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് ദേ​ശീ​യ​പാ​ത 544ന്‍റെ ഭാ​ഗ​മാ​യ വാ​ള​യാ​ർ-​വ​ട​ക്ക​ഞ്ചേ​രി നാ​ലു​വ​രി പാ​ത. സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ ഒ​ന്നാ​യ വാ​ള​യാ​ർ വ​ഴി ദി​വ​സേ​ന ചെ​റു​തും വ​ല​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വ​യി​ൽ പ​ല​രും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നു. പാ​ത​യു​ടെ ഇ​ട​തു​വ​ശം ചേ​ർ​ന്ന് സ​ഞ്ച​രി​ക്ക​ണ​മെ​ന്ന ഗ​താ​ഗ​തം നി​യ​മം ഇ​തു​വ​ഴി പോ​കു​ന്ന മി​ക്ക ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും പാ​ലി​ക്കു​ന്നി​ല്ല. വ​ല​തു വ​ശം ചേ​ർ​ന്നാ​ണ് മി​ക്ക ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന​ത്. പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​തു​വ​ശ​ത്തൂ​ടെ മ​റി​ക്ക​ട​ക്കു​ന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ള​പ്പാ​റ​യി​ൽ വ​ല​തു​വ​ശം ചേ​ർ​ന്ന് സ​ഞ്ച​രി​ച്ച ലോ​റി​യെ ഇ​ട​തു​വ​ശ​ത്ത് കൂ​ടി ബൈ​ക്ക് മ​റി​ക​ട​ക്കു​ക​യും പി​റ​കെ വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്‍റെ പി​റ​കു​വ​ശം ബൈ​ക്കി​ൽ ത​ട്ടു​ക​യു​മാ​ണു​ണ്ടാ​യ​ത്.

പാ​ത​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ പാ​ത​ക​ളി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട​ത് ഏ​റെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രാ​ണ്. പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തി​നാ​ൽ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ൽ യാ​ത്ര​ക്കാ​രും പി​ൻ​വ​ലി​ഞ്ഞു. പൊ​തു​ഗ​താ​തം കു​റ​ഞ്ഞ​തി​നാ​ൽ റോ​ഡി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​യി. ജി​ല്ല​യി​ലെ വാ​ള​യാ​ർ-​വ​ട​ക്ക​ഞ്ചേ​രി നാ​ലു​വ​രി പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​ത്ത​നെ വ​ർ​ധി​ച്ചു. നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത ദേ​ശീ​യ​പാ​ത​യി​ൽ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. വ​ട​ക്ക​ഞ്ചേ​രി​ക്കും വാ​ള​യാ​റി​നും ഇ​ട​യി​ൽ ശ​രാ​ശ​രി ഒ​രു മാ​സം 5500ഓ​ളം കാ​റു​ക​ളാ​ണ് അ​മി​ത​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ സു​ചി​പ്പി​ക്കു​ന്നു.

ഇ​ത​ര​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​യി​ൽ അ​ധി​ക​വും. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ 50ഉം ​ഇ​ട​ത്ത​രം വാ​ഹ​ന​ങ്ങ​ൾ 150ഉം ​അ​മി​ത വേ​ഗ​ത​ക്ക് പി​ഴ അ​ട​ക്കു​ന്നു​ണ്ട്.

ഹെ​ൽ​മ​റ്റ്​ മു​ത​ൽ അ​മി​ത​വേ​ഗ​ത വ​രെ

ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തും അ​​മി​ത​വേ​ഗ​വു​മാ​ണ്​ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ക​വ​രു​ന്ന പ്ര​ധാ​ന വീ​ഴ്ച​ക​ളെ​ന്ന്​ ഗ​താ​ഗ​ത​വ​കു​പ്പ്​ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ണ്ടി​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യി​ലെ അ​പ​ക​ട​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ജ​ങ്ഷ​നു​ക​ളി​ലാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

ജ​ങ്ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ച സി​ഗ്​​ന​ൽ സം​വി​ധാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​റി​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും സി​ഗ്​​ന​ൽ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​വ​ബോ​ധം യു​വാ​ക്ക​ള​ട​ക്ക​മു​ള്ള​വ​രി​ൽ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച്​ ന​ട​പ്പാ​ക്കു​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - Palakkad Accidents Continuation
Next Story