എസ്.എസ്.എൽ.സി: വിജയവീഥിയിൽ പാലക്കാട് ജില്ല
text_fieldsപാലക്കാട്: കൂട്ടായ പരിശ്രമങ്ങൾ ഫലം കണ്ടു, ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് നേട്ടം ഉയർത്താനായി. 38,902 പേര് പരീക്ഷ എഴുതിയതില്‍ 38,794 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. ഇതില്‍ 19,695 പേര് ആണ്‍കുട്ടികളും 19,099 പേര് പെണ്‍കുട്ടികളുമാണ്. 19,775 ആണ്‍കുട്ടികളും 19,127 പെണ്‍കുട്ടികളുമാണ് മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍നിന്നുമായി പരീക്ഷയെഴുതിയത്. 99.72 ആണ് വിജയ ശതമാനം.
ജില്ല പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും പി.ടി.എകളും ചേർന്ന് നടത്തിയ തുടർച്ചയായ പരിശ്രമങ്ങളാണ് ജില്ലയിലെ വിജയശതമാനത്തിൽ ഉണ്ടായ ഉയർച്ചക്ക് കാരണം. 2008ൽ വെറും 85 ശതമാനം വിജയവുമായി സംസ്ഥാനത്ത് പതിനാലാം സ്ഥാനത്തായിരുന്നു ജില്ല. ദീർഘകാലം ഈ നാണക്കേടിൽനിന്നും കരകയറാൻ ജില്ലക്ക് കഴിഞ്ഞിരുന്നില്ല. പിന്നാക്കം നിൽക്കുന്ന സ്കൂളുകൾ കണ്ടെത്തി നടത്തിയ പഠനപ്രവർത്തനങ്ങളുടെ ഫലമായി വിജയശതമാനം പടിപടിയായി ഉയരുകയായിരുന്നു.
ഇത്തവണ വിജയശതമാനത്തില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയാണ് ജില്ലയില്‍ ഒന്നാമത്. 17,658 പേര് പരീക്ഷ എഴുതിയതില്‍ 17,614 പേരും ഉന്നത പഠനത്തിന് അര്‍ഹത നേടി. രണ്ടാമത് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയാണ്. ഇവിടെ പരീക്ഷ എഴുതിയ 12168 പേരില്‍ 12132 പേര് ഉന്നത പഠനത്തിന് യോഗ്യത നേടി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 9076 പേര് പരീക്ഷ എഴുതിയതില്‍ 9048 പേരും വിജയം നേടി.
എ പ്ലസിൽ തിളങ്ങി 4,287 പേര്
പാലക്കാട്: 4287 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇതില്‍ 3037 പെണ്‍കുട്ടികളും 1250 ആണ്‍കുട്ടികളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ ജില്ലകളില്‍ പാലക്കാടാണ് ജില്ലയില്‍ ഒന്നാമത്. 1776 വിദ്യാര്‍ഥികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്. ഇതില്‍ 523 ആണ്‍കുട്ടികളും 1253 പെണ്‍കുട്ടികളുമാണ്. രണ്ടാമതുള്ള ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 353 ആണ്‍കുട്ടികളും 938 പെണ്കുട്ടികളുമടക്കം 1291 പേര് എ പ്ലസ് നേടി. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 374 ആണ്‍കുട്ടികളും 846 പെണ്കുട്ടികളുമടക്കം 1220 പേര്‍ക്ക് എ പ്ലസ് നേടാനായി.
നൂറു ശതമാനം 53 ഗവ. സ്കൂളുകൾക്ക്
പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്-എയ്ഡഡ് വിഭാഗങ്ങളിലെ 141 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 53 സര്‍ക്കാര്‍ സ്കൂളുകളും 54 എയ്ഡഡ്, 34 അണ് എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും.
തുടർപഠനം: ആകെ 177 സ്കൂളുകൾ
ആകെ പ്ലസ്വൺ സീറ്റുകൾ -33,960
സയൻസ് -14,149
കൊമേഴ്സ് -10,559
ഹ്യുമാനിറ്റീസ് -11,129
സർക്കാർ, എയ്ഡഡ് മേഖലയിലെ 125 സ്കൂളുകളിലായി -28,267 സീറ്റുകൾ
സയൻസ് -15,448
കൊമേഴ്സ്-7,349
ഹ്യുമാനിറ്റീസ്-10,129
മാനേജ്മെന്റ് (നോൺ മെരിറ്റ്)
സയൻസ്-2,102
കൊമേഴ്സ് -1,953
ഹ്യുമാനിറ്റീസ്-1,523
കമ്യൂണിറ്റി ക്വാട്ട -1,230
സ്പോർട്ട്സ് ക്വാട്ട-880
വി.എച്ച്.എസ്.ഇ വിഭാഗം
18 സർക്കാർ സ്കൂളുകൾ
ഏഴ് സ്വകാര്യ സ്കൂളുകൾ
ആകെ സീറ്റുകൾ-2,030
ഒമ്പത് ഗവ. ഐ.ടി.ഐകൾ
27 ട്രേഡുകൾ
1,830 സീറ്റുകൾ
21 സ്വകാര്യ ഐ.ടി.ഐകൾ
27 ട്രേഡുകൾ
1,830 സീറ്റുകൾ
21 സ്വകാര്യ ഐ.ടി.ഐ
1,530 സീറ്റുകൾ
തുടർപഠനത്തിന് പല വഴികൾ
പ്ലസ്വൺ
പാലക്കാട്: പത്താംതരം കടമ്പ കടന്ന് എത്തുന്നവർക്ക് ജില്ലയിലെ 152 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 32,926 പ്ലസ്വൺ സീറ്റുകൾ. 20 ശതമാനം ആനുപാതിക വർധന ഉൾപ്പെടെയുള്ള കണക്കാണിത്. സയൻസ് വിഭാഗത്തിൽ 15,448, കൊമേഴ്സ് 10,126, ഹ്യുമാനിറ്റീസ് 7,349 എന്നിങ്ങനെയാണ് നിലവിലുള്ള സീറ്റുകൾ. സർക്കാർ, എയ്ഡഡ് മേഖലകളിലായി സയൻസിന് 10,976, കൊമേഴ്സിന് 6,922, ഹ്യുമാനിറ്റീസിന് 5,630 സീറ്റുകളുണ്ട്.
നോൺ മെരിറ്റ് ക്വാട്ടയിൽ സയൻസിന് 4,102ഉം കൊമേഴ്സിന് 2,953ഉം ഹ്യുമാനിറ്റീസിന് 1,523 എന്നിങ്ങനെയും സ്േപാർട്ട്സ് ക്വാട്ടയിൽ സയൻസിന് 370, കൊമേഴ്സ് 254, ഹ്യുമാനിറ്റീസ് 196 എന്നിങ്ങനെയുമാണ് സീറ്റുകൾ. ചട്ടപ്രകാരം 50 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം നൽകാനാവുക. ഉപരിപഠനത്തിന് അർഹത നേടുന്നവരുടെ എണ്ണം കൂടിവരുന്നതിനാൽ, ഇത്തവണയും പ്ലസ്വൺ സീറ്റുകളിൽ 20 ശതമാനം ആനുപാതിക വർധന ഉണ്ടാകും. ഇതുപ്രകാരം ഓരോ ബാച്ചിലും 60 പേർക്ക് അഡ്മിഷൻ ലഭിക്കും.
വി.എച്ച്.എസ്.ഇ
വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിൽ സർക്കാർ, എയ്ഡഡ് വിഭാഗത്തിൽ 25 സ്കൂളുകളിലായി രണ്ടു മുതൽ നാലു വരെ ട്രേഡുകളിലായി 69 ബാച്ചുകളുണ്ട്. ചട്ടപ്രകാരം ഓരോ ബാച്ചിലും 25 പേർക്കാണ് പ്രവേശനം നൽകുക. 20 ശതമാനം ആനുപാതിക വർധനകൂടി ആകുമ്പോൾ സീറ്റുകളുടെ എണ്ണം 30 ആകും. ഇതുപ്രകാരം 2070 കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കും.
അട്ടപ്പാടിയിൽ നൂറ് ശതമാനവുമായി എട്ട് വിദ്യാലയങ്ങൾ
അഗളി: പത്താംതരം പരീക്ഷയിൽ നൂറ് ശതമാനവുമായി അട്ടപ്പാടിയിലെ എട്ട് സ്കൂളുകൾ. 891 പേർ പരീക്ഷ എഴുതിയപ്പോൾ 875 പേർക്ക് വിജയം നേടാനായി. അൻപത് കുട്ടികൾ ഫുൾ എ പ്ലസിന് അർഹരായി. അഗളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, മുക്കാലി എം.ആർ.എസ്, മട്ടത്തുക്കാട് ഹയർ സെക്കൻഡറി സ്കൂൾ, ജെല്ലിപ്പാറ മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ, കൂക്കുംപാളയം സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, വട്ടലക്കി ബഥനി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, ചിണ്ടക്കി ട്രൈബൽ സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് നൂറുമേനി നേടാനായി.
എസ്.എസ്.എൽ.സിക്ക് നൂറു ശതമാനം വിജയം: അഭിമാന നിറവിൽ 141 സ്കൂളുകൾ
സമ്പൂർണ എപ്ലസ്
2016-1329
2017-1418
2018-2176
2019-2223
2020-2821
2021- 9083
2022-2802
2023- 4287
ജില്ല -വിജയം
2010-83.04%
2011-86.08 %
2012 -86.91%
2013-88.01%
2014-91.28%
2015-96.41%
2016-93.99%
2017-93.63%
2018-95.64%
2019-96.51%
2020-98.74 %
2021-99.35%
2022-98.98%
2023-99.72%
പാലക്കാട് വിദ്യാഭ്യാസ ജില്ല (ബ്രാക്കറ്റിൽ 2022ലെ വിജയം)
ആകെ പരീക്ഷ എഴുതിയവർ -17658(18101)
ആൺകുട്ടികൾ -8992(9135)
പെൺകുട്ടികൾ- 8622 (8966)
ഉപരിപഠന യോഗ്യത നേടിയവർ -17614(17887)
ആൺകുട്ടികൾ -8992(8971)
പെൺകുട്ടികൾ -8622(8916)
വിജയശതമാനം -99.72 (98.82 %)
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല (ബ്രാക്കറ്റിൽ 2022ലെ വിജയം)
ആകെ പരീക്ഷ എഴുതിയവർ -9076(8996 )
ആൺകുട്ടികൾ -4654(4510)
പെൺകുട്ടികൾ-4422(4486)
ഉപരിപഠന യോഗ്യത നേടിയവർ -9048(8912)
ആൺകുട്ടികൾ -4628(4460)
പെൺകുട്ടികൾ-4420(4452)
വിജയശതമാനം -99.69 (99.07%)
നൂറുശതമാനം വിജയം നേടിയ
സർക്കാർ സ്കൂളുകൾ
1. ജി.ജി.എച്ച്.എസ്.എസ് കല്ലടത്തൂർ
2. ജി.എച്ച്.എസ്.എസ് ആനക്കര
3. ജി.എച്ച്.എസ്.എസ് മേഴത്തൂർ
4. ജി.എച്ച്.എസ്.എസ് ചാത്തനൂർ
5. ജി.ഒ.എച്ച്.എസ്.എസ് പട്ടാമ്പി
6. ജി.എച്ച്.എസ് കൊടുമുണ്ട
7. ജി.ജെ.എച്ച്.എസ്.എസ് നടുവട്ടം
8. ജി.വി.എച്ച്.എസ്.എസ് കൊപ്പം
9. ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ
10. ജി.എച്ച്.എസ്.എസ് ഷൊർണൂർ
11. ജി.വി.എച്ച്.എസ്.എസ് കൂനത്തറ
12. ജി.എച്ച്.എസ്.എസ് മൂന്നൂർകോട്
13. ജി.എച്ച്.എസ്.എസ് മാരായമംഗലം
14. ജി.എം.ആർ.എസ് ഗേൾസ് തൃത്താല
15. ജി.എച്ച്.എസ് നെല്ലിക്കൂർശി
16. ജി.എച്ച്.എസ്. കൂടല്ലൂർ
17. ജി.എച്ച്.എസ് വിളയൂർ
18. ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്
19. ജി.എച്ച്.എസ്. വല്ലപ്പുഴ
20. ജി.എച്ച്.എസ്. നാഗലശ്ശേരി
21. ജി.എച്ച്.എസ് അകലൂർ
22. ജി.എച്ച്.എസ്.എസ് എരിമയൂർ
23. ജി.ജി.എച്ച്.എസ്.എസ് ആലത്തൂർ
24. ജി.എച്ച്.എസ് തോലനൂർ
25. ജി.എച്ച്.എസ്.എസ് കോട്ടായി
26. ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകുർശ്ശി
27. ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി
28. ജി.എച്ച്.എസ് കുനിശ്ശേരി
29. ജി.ജി.വി.എച്ച്.എസ്.എസ് നെന്മാറ
30. ജി.എസ്.എം.എച്ച്.എസ്.എസ് തത്തമംഗലം
31. ജി.എച്ച്.എസ്.എസ് ചിറ്റൂർ
32. ബി.ജി.എച്ച്.എസ്.എസ് വണ്ണാമട
33. ഗവ. വിക്ടോറിയ ഗേൾസ് എച്ച്.എസ്.എസ് ചിറ്റൂർ
34. ജി.എച്ച്.എസ്.എസ് കോഴിപ്പാറ
35. ജി.എം.എം.ജി.എച്ച്.എസ്.എസ് പാലക്കാട്
36. ജി.എച്ച്.എസ്.എസ് ബിഗ്ബസാർ പാലക്കാട്
37. ജി.എച്ച്.എസ് കുമാരപുരം
38. ജി.വി.എച്ച്.എസ്.എസ് മലമ്പുഴ
39. സി.വി.കെ.എം ഗവ. എച്ച്.എസ്.എസ് പുതുപരിയാരം
40. ജി.എച്ച്.എസ് പട്ടഞ്ചേരി
41. ജി.ടി.ഡബ്ലയു.എച്ച്.എസ് ആനക്കല്ല്
42. ആശ്രമം എച്ച്.എസ് മലമ്പുഴ
43. ജി.എച്ച്.എസ് വെണ്ണക്കര
44. ജി.എച്ച്.എസ് കല്ലങ്കിൽപ്പാടം
45.ജി.എച്ച്.എസ് മുടപ്പല്ലൂർ
46. ജി.എച്ച്.എസ് മീനാക്ഷിപുരം
47. ജി.എച്ച്.എസ് തിരുവിഴിയാട്
48.ജി.എച്ച്.എസ് നന്നിയോട്
49. ജി.എച്ച്.എസ് തേനാരി
50. ജി.എച്ച്.എസ് ബെമ്മണൂർ
51. ജി.എച്ച്.എസ് ഉമ്മിണി
52. ജി.എച്ച്.എസ് കുഴൽമന്ദം
53. ജി.എം.ആർ.എസ് കുഴൽമന്ദം
എയ്ഡഡ് സ്കൂളുകൾ
1. സെൻറ് തേരേസസ് എച്ച്.എസ്.എസ് ഷൊർണ്ണൂർ
2. കെ.വി.ആർ.എച്ച്.എസ് ഷൊർണൂർ
3.ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം
4. എൽ.എസ്.എൻ.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം
5. എൻ.എസ്.എസ് കെ.പി.ടി.എച്ച്.എസ്.എസ് ഒറ്റപ്പാലം
6. എസ്.എസ്.ഒ. എച്ച്.എസ് ലെക്കിടി
7. എ.വി.എം.എച്ച്.എസ് ചുനങ്ങാട്
8. എൻ.എസ്.എസ്.എച്ച്.എസ്. വേങ്ങശ്ശേരി
9. എച്ച്.എസ്.എസ് അനങ്ങനടി
10. എസ്.എൻ.ടി.എച്ച്.എസ് ഷൊർണൂർ
11. ചെറുപുഷ്പം ഗേൾസ് എച്ച്.എസ്.എസ് വടക്കഞ്ചേരി
12. എം.എം.എച്ച്.എസ് പന്തലാംപാടം
13. സി.എ എച്ച്.എസ് ആയക്കാട്
14. എസ്.ജെ.എച്ച്.എസ് പുതുക്കോട്
15. എസ്.എം.എച്ച്.എസ് പഴമ്പാലക്കോട്
16. കെ.സി.പി.എച്ച്.എസ്.എസ് കാവശേരി
17. എ.എസ്.എം.എം.എച്ച്.എസ്.എസ് ആലത്തൂർ
18. സി.എ.എച്ച്.എസ് കുഴൽമന്ദം
19. എച്ച്.എസ് കുത്തനൂർ
20. വി.ഐ.എം.എച്ച്.എസ് പല്ലശ്ശന
21. എം.എൻ.കെ.എം.എച്ച്.എസ്.എസ് ചിറ്റിലംചേരി
22. സി.വി.എം.എച്ച്.എസ് വണ്ടാഴി
23. എൽ.എം.എച്ച്.എസ് മംഗലംഡാം
24. എസ്.എം.എച്ച്.എസ് അയലൂർ
25. പി.എച്ച്.എസ് പാടഗിരി
26. സി.എ.എച്ച്.എസ് പെരുവെമ്പ്
27. ജി.എം.വി.എച്ച്.എസ്.എസ് തിരുവാലത്തൂർ
28. പഞ്ചായത്ത് എച്ച്.എസ് പെരുമാട്ടി
29. പി.എസ്.എച്ച്.എസ് ചിറ്റൂർ
30. എസ്.പി.എച്ച്.എസ്.എസ് കൊഴിഞ്ഞാമ്പാറ
31. എസ്.എഫ്.എക്സ്.വി.എച്ച്.എസ്. പരിശക്കൽ
32. എസ്.വി.വി.എച്ച്.എസ്.എസ് എരുത്ത്യാമ്പതി
33. എച്ച്.എസ്.എസ് കണ്ണാടി
34. ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്
35. സി.എഫ്.ഡി.വി.എച്ച്.എസ്.എസ് മാത്തൂർ
36. എൻ.എസ്.എസ്.എച്ച്.എസ് അകത്തേതറ
37. വൈ.എം.ജി.എച്ച്.എസ്.കൊല്ലങ്കോട്
38. സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് മരുതറോഡ്
39. പഞ്ചായത്ത് എച്ച്.എസ് പൊൽപ്പുള്ളി
40. ഹോളി ഫാമിലി കോൺവെന്റ് എച്ച്.എസ് ആലത്തൂർ
41. പി.ടി.ബി.എസ്.എച്ച്.എസ് അടക്കാപുത്തുർ
42. എച്ച്.എസ്. കടമ്പഴിപ്പുറം
43. എച്ച്.എസ്.എസ് ശ്രീകൃഷ്ണപുരം
44. എഫ്.എം. എച്ച്.എസ് കരിങ്കല്ലത്താണി
45. കെ.എച്.എസ്.എസ് തോട്ടര
46. ഡി.ബി.എച്ച്.എസ് തച്ചമ്പാറ
47. ശബരി എച്ച്.എസ്. പള്ളിക്കുറുപ്പ്
48. കെ.ടി.എം.എച്ച്.എസ് മണ്ണാർക്കാട്
49. ഡി.എച്.എസ് നെല്ലിപ്പുഴ
50. സെന്റ് പീറ്റേഴ്സ് കൂക്കംപാളയം
51. മൗണ്ട് കാർമൽ എച്ച്.എസ് മാമണ
52. കെ.എച്ച്.എസ് കുമരംപൂത്തൂർ
53. എം.ഇ.എസ്.എച്ച്.എസ് മണ്ണാർക്കാട്
54. എം.ആർ.എസ്. അട്ടപ്പാടി
അൺ എയ്ഡഡ്
1. മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ, പ്രഭാപുരം
2. സെൻറ്പോൾസ് എച്ച്.എസ് പട്ടാമ്പി
3. സി.ജി.എം ഇ.എച്ച്.എസ് ഓങ്ങല്ലൂർ
4. മൗണ്ട സീന ഇ.എം.എച്ച്.എസ്, പത്തിരിപ്പാല
5. ഐ.ഇ.എസ് ഇ.എം.എച്ച്.എസ് മുടവന്നുർ
6. ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ, കരിങ്ങനാട്
7. യെസ്.എം സ്കൂൾ മാട്ടായ
8. ബി.എസ്.എസ് ജി.എച്ച്.എസ്.എസ്. ആലത്തൂർ
9. വി.എം.സി. ഇ.എം.ജി എച്ച്.എസ്.എസ് ചിറ്റൂർ
10. ഭാരത് മാത എച്ച്.എസ്.എസ് പാലക്കാട്
11. എ.ഇ.എം.എച്ച്.എസ്.എസ് കഞ്ചിക്കോട്
12. കാണിക്കമാത കോൺവെൻറ് ഇ.എം.ഗേൾസ് എച്ച്.എസ് പാലക്കാട്
13. സെൻറ് തോമസ് സി.ഇ.എം.ജി എച്ച്.എസ്.എസ്. ഒലവക്കോട്
14. മുജാഹിദീൻ എച്ച്.എസ് പറളി
15. സെൻറ് പോൾസ്എച്ച്.എസ് കൊല്ലങ്കോട്
16. എം.ഇ.എസ് ഇ.എം.എച്ച്.എസ്.എസ് ഒലവക്കോട്
17. എസ്.എം.ഇ എം.എച്ച്.എസ് അത്തിക്കോട്
18. എം.ഇ.എസ് ട്രസ്റ്റ് പബ്ലിക്ക് സ്കൂൾ, കരിമ്പാറ
19. എൽ.സി.വി പിരായിരി
20. എം.ഇ.എസ് എച്ച്.എസ് മുണ്ടൂർ
21. വി.ഇ.എം.എച്ച്.എസ് കരിപ്പോട്
22. സെൻറ് ജോൺസ് അകമ്പാടം
23.മോഡൽ എച്ച്.എസ് പേഴുംകര
24. ബി.ഇ.എസ്.ഇ എം.എച്ച്.എസ് നൂറണി
25. ഇസ്ലാമിക് എച്ച്.എസ് പുതുനഗരം
26. ഹസനിയ പബ്ലിക്ക് സ്കൂൾ കൊടുന്തിരപ്പുള്ളി
27. എ.എ.എച്ച്.എസ് ചിണ്ടക്കൽ, അട്ടപ്പാടി
28. എം.ഇ.എസ്.കെ.ടി.എം വട്ടമണ്ണപ്പുറം
29. എം.ഇ.ടി.ഇ.എം.എച്ച്.എസ്.എസ് മണ്ണാർക്കാട്
30. ഇർഷാദ് എച്ച്.എസ് ചങ്ങലീരി
31. ഐ.എൻ.ഐ.സി.എച്ച്.എസ് നാട്ടുകൽ
32. കാർമൽ എച്ച്.എസ് പാലക്കയം
33. ബെഥനി ഇ.എം.എച്ച്.എസ് വട്ടലക്കി
34. യൂണിവേഴ്സൽ പബ്ളിക് സ്കൂൾ, പെരിമ്പടാരി, മണ്ണാർക്കാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.