രോഗികൾ നിറഞ്ഞ് പാലക്കാട് ജില്ല ആശുപത്രി
text_fieldsപാലക്കാട്: ജില്ലാശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ ദുരിതത്തിലായി രോഗികൾ. ജില്ലയിൽ കൊതുക് ജന്യരോഗങ്ങളും, വൈറൽ പനിയും വർധിച്ചതോടെ ആശുപത്രിയിലെ കിടത്തി ചികിത്സ നടത്തുന്നവരുടെ ദുരിതം വർധിച്ചത്.
ഒരു കട്ടിലിൽ രണ്ടും മൂന്നും രോഗികളാണുള്ളത്. പുരുഷൻമാരുടെ മെഡിക്കൽ വാർഡിലാണ് കുടുതലും ദുരിതം. 70 കട്ടിലാണ് ഇവിടെയുള്ളത്.
ചില സമയങ്ങളിൽ രോഗികളെ നിലത്തുപോലും കിടത്താറുണ്ടത്രെ. പുരുഷൻമാരുടെ സർജിക്കൽ വാർഡിൽ 63ഉം, സ്ത്രികളുടെ മെഡിക്കൽ വാർഡിൽ 63ഉം, സ്ത്രികളുടെ സർജിക്കൽ വാർഡിൽ 60ത് കട്ടിലുമാണുള്ളത്. ആശുപത്രിയിൽ എല്ലാ വിഭാഗങ്ങളിലുമായി 544 കട്ടിലുകളാണുള്ളത്.
ശരാശരി 2000 അടുത്ത രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഇതിൽ 450 പേരെ ഇവിടെ കിടത്തി ചികിത്സ നൽകേണ്ടി വരുന്നുണ്ട്. എന്നാൽ പലപ്പോഴും രോഗികളുടെ എണ്ണം വർധിച്ചതിനാൽ ഇവരെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് ജില്ലാശുപത്രി.
ഇതിന് പരിഹാരമായി മെഡിക്കൽ കോളജിന്റെ പ്രവർത്തനം പൂർണതോതിൽ വളരെ വേഗം തുടങ്ങണമെന്നാണ്
ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.