ശൊ...! എന്തൊരു ചൂട്, കനത്ത ചൂടിൽ ജില്ല വെന്തുരുകുന്നു
text_fieldsപാലക്കാട്: കനത്ത ചൂടിൽ ജില്ല വെന്തുരുകുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 41.5 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ ദിവസം മുണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തി. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ചൂട് കൂടുകയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ കണക്കനുസരിച്ച് പാലക്കാട്ട് ശരാശരി 35 ഡിഗ്രക്ക് മുകളിലാണ് ചൂട്. ജലവിഭവ വകുപ്പിെൻറ മലമ്പുഴ അണക്കെട്ടിലുള്ള താപമാപിനിയിലും കഴിഞ്ഞ ദിവസം 35 ഡിഗ്രക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി.
മാർച്ച് അവസാനം, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ജില്ലയിൽ പൊതുവെ ചൂട് കൂടുതൽ അനുഭവപ്പെടാറുള്ളത്.
എന്നാൽ, ഈ വർഷം നേരത്തേതന്നെ ഉയർന്ന ചൂട് രേഖപ്പെടുത്തിത്തുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് വരെ അത്യുഷ്ണമാണ് അനുഭപ്പെടുന്നത്. രാത്രിയിൽ കുറഞ്ഞ താപനിലയിലും വർധനയുണ്ട്. നെൽകൃഷി വിളവെടുപ്പ് ആരംഭിച്ചതോടെ കാർഷികാവശ്യങ്ങൾക്ക് മലമ്പുഴ ഡാമിൽനിന്ന് ജലസേചനം അവസാനിപ്പിച്ചു. വയൽ, കുളങ്ങൾ, തോടുകൾ എന്നിവടങ്ങളിലെ വെള്ളം വറ്റുന്നതോടെ ചൂടിെൻറ കാഠിന്യം ഇനിയും ഉയരാണ് സാധ്യത.
ഇതോടെ കിണറുകളിലെ വെള്ളം വറ്റുന്നതും ചിലയിടങ്ങളിൽ കുടിവെള്ള ക്ഷാമം വർധിക്കാനും കാരണമാകും. വേനൽക്കാല പച്ചക്കറി കൃഷിയെ ചൂട് കാര്യമായി ബാധിക്കുന്നതായി കർഷകർ പറയുന്നു. ഉച്ചവെയിലിൽ ചെടികൾ കരിച്ചിൽ തട്ടുകയും പച്ചക്കറികൾ പൂർണ വളർച്ച എത്താതെ കൊഴിഞ്ഞുവീഴുന്നതായും പറയുന്നു.
സംസ്ഥാനത്ത് സ്ഥിരം ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ലകൂടിയായ പാലക്കാട്ട് മുമ്പാ സൂര്യാതപത്താലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പും നിർദേശിച്ചിട്ടുണ്ട്. ചൂട് സ്ഥിരം 35 ഡിഗ്രിക്കു മുകളിലാകുന്നതിനാൽ ജില്ലയിൽ തൊഴിൽസമയം ക്രമീകരണം ഏർപ്പെടുത്തി. ചിക്കൻപോക്സ്, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പിടിപെടാൻ സാധ്യതയേറെയാണ്. ചൂടിനോടൊപ്പം, അന്തരീക്ഷത്തിലെ ഈർപ്പത്തിെൻറ അംശവും കൂടുതലയതിനാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണം താരതമ്യേന കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.