പാലക്കാട് നഗരസഭ: ഇടതുവലത് പോരും ബി.ജെ.പിക്ക് തണലായി
text_fieldsപാലക്കാട്: നഗരസഭ ഭരണത്തിൽ ബി.െജ.പി കേവലഭൂരിപക്ഷവും കടന്ന് മുന്നേറിയതിന് പിന്നിൽ ഇടതുവലത് മുന്നണികളുടെ പരസ്പരവൈരവും വിട്ടുവീഴ്ചയില്ലായ്മയും. ഇടതുപക്ഷവും യു.ഡി.എഫും പരസ്പരം ഏറ്റുമുട്ടിയപ്പോൾ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. കോൺഗ്രസിൽനിന്ന് മൂന്നും സി.പി.എമ്മിൽനിന്ന് രണ്ടും വാർഡുകൾ പിടിച്ചെടുക്കാനുമായി. 2015ൽ 656 വോട്ട് േനടി 93 വോട്ട് ഭൂരിപക്ഷത്തോടെ കോൺഗ്രസ് ജയിച്ച കുന്നുംപുറം വാർഡ് ഇത്തവണ ബി.ജെ.പി സ്ഥാനാർഥി വി. നടേശൻ പിടിച്ചെടുത്തപ്പോൾ ഏഴു വോട്ടായി ഭൂരിപക്ഷം. ഇവിടെ കോൺഗ്രസിന് 687ഉം സി.പി.എമ്മിന് 240ഉം േവാട്ടുണ്ട്.
കൊപ്പം വാർഡിൽ ബി.ജെ.പിയുടെ വി.എസ്. മിനിമോൾ 543 വോട്ട് നേടി ജയിച്ചപ്പോൾ കടുത്തമത്സരം കാഴ്ചെവച്ച കോൺഗ്രസും സി.പി.എമ്മും യഥാക്രമം 369, 309 വോട്ടുകൾ നേടി. വോെട്ടാഴുക്കും കടുത്ത മത്സരവുംമൂലം ശ്രദ്ധ പിടിച്ചുപറ്റിയ വാർഡായിരുന്നു മുൻ നഗരസഭ വൈസ് ചെയർമാൻ സി. കൃഷ്ണകുമാറിെൻറ സിറ്റിങ് സീറ്റ് കൂടിയായ കൊപ്പം.
33ാം വാർഡ് വെണ്ണക്കര സെൻട്രലിനും സമാന സ്ഥിതിയാണ്. 2015ൽനിന്ന് കോൺഗ്രസ് കാര്യമായി നില മെച്ചപ്പെടുത്തിയെങ്കിലും 21 വോട്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചേപ്പാൾ നിർണായകമായത് വാർഡിൽ സി.പി.എം സ്ഥാനാർഥി പിടിച്ച 102 വോട്ടുകൾ.
സി.പി.എമ്മിെൻറ സിറ്റിങ് സീറ്റായിരുന്ന വലിയപാടം വാർഡിൽ ഇത്തവണ 106 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥി ജയിച്ചത്. സി.പി.എം വോട്ടുനില മെച്ചപ്പെടുത്തിയിരുന്നെങ്കിലും കോൺഗ്രസിെൻറ മാലതി രാജൻ നേടിയ 293 വോട്ടുകൾ നിർണായകമാവുകയായിരുന്നു. കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ മണപ്പുള്ളിക്കാവ്, ബി.ജെ.പി പിടിച്ചെടുത്തത് 129 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ്. ഇവിടെ ബി.ജെ.പി സ്ഥാനാർഥി 530 വോട്ടുകൾ നേടിയപ്പോൾ സി.പി.എം സ്ഥാനാർഥി 401 വോട്ടും 372 വോട്ടുമായി കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തുെമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.