പാലക്കാട് നഗരസഭ കോൺഗ്രസിൽ പടലപ്പിണക്കം; രാജിനൽകി പാർലമെന്ററി പാർട്ടി നേതാവ്
text_fieldsപാലക്കാട്: നഗരസഭയിൽ കോൺഗ്രസിന് തലവേദനയായി പടലപ്പിണക്കങ്ങൾ. അസ്വാരസ്യം മൂർച്ഛിച്ചതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ബി. സുഭാഷ് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന് രാജിക്കത്ത് നൽകി.
നഗരസഭയുടെ മാസ്റ്റർ പ്ലാൻ സമിതിയിലേക്ക് കോൺഗ്രസ് പ്രതിനിധികളായി എം.പി. ഭവദാസ്, സാജോ ജോൺ എന്നിവരെ നിർദേശിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. മാസ്റ്റർപ്ലാൻ കമ്മിറ്റിയിലേക്ക് പേര് നിർദേശിക്കപ്പെട്ടത് പലരെയും നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഒരുവിഭാഗം വാദിക്കുന്നു.
തെരഞ്ഞെടുപ്പ് വേളയിൽ മുൻ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ ഭവദാസിനെ പുറത്താക്കിയിരുന്നു. ഭവദാസ് അടക്കമുള്ളവരുടെ പ്രവർത്തനമാണ് കോൺഗ്രസിനെ തകർച്ചയിലേക്ക് നയിച്ചതെന്നും ഭവദാസ് ഒപ്പമില്ലാത്ത സമയത്ത് കോൺഗ്രസിന് നേട്ടമുണ്ടായെന്നും എതിർ വിഭാഗം ആരോപിക്കുന്നു. ഇപ്പോഴത്തെ കോൺഗ്രസ് ജില്ല നേതൃത്വം ഭവദാസിന് കൂടുതൽ പരിഗണന നൽകുന്നതിൽ കൗൺസിലർമാർക്കുള്ള എതിർപ്പാണ് സുഭാഷിെൻറ രാജിയിലെത്തി നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.