കൊള്ളപ്പലിശക്കാർക്കെതിരെ പാലക്കാട് വ്യാപക റെയ്ഡ്; നാലുപേർ അറസ്റ്റിൽ
text_fieldsപാലക്കാട്: കൊള്ളപ്പലിശക്കാർക്കെതിരെ ജില്ലയിൽ വ്യാപക റെയ്ഡ്. അനധികൃതമായി പണം പലിശക്ക് കൊടുക്കുന്നവരുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച റെയ്ഡിൽ നാലുപേർ അറസ്റ്റിലായി. എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
പാലക്കാട് കൊടുമ്പ് തിരുവാലത്തൂർ പ്രേമ നിവാസിൽ ഷിജു (38), എലപ്പുള്ളി പള്ളത്തേരി ഒതുവക്കോട് ഭരതരാജൻ (45), വാളയാർ അട്ടപ്പള്ളം സുധീഷ് (35), മേലേപട്ടാമ്പി ഉൗരാട്ടുതൊടി ഷഫീർ, മേലേപട്ടാമ്പി കൊപ്പത്ത് പാറമ്മൽ ഹംസ (59), ഇളവമ്പാടം പാറക്കൽ പ്രഭാകരൻ (60), കിഴക്കഞ്ചേരി വീട്ടമൂലേങ്കാട് മണ്ണൂർ കണ്ണൻ (42), വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം ചീറുമ്പക്കാവ് ഷിബു (40) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരിൽ ഷിജു, ഷഫീർ, ഹംസ, കണ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു.
റെയ്ഡിൽ 1,18,000 രൂപ കണ്ടെടുത്തു. സ്റ്റാമ്പ്പേപ്പർ, ബ്ലാങ്ക് ചെക്ക്, ആധാരം, വാഹനങ്ങളുടെ രേഖകൾ, പ്രോമിസറി നോട്ടുകൾ എന്നിവയും നാല് ബൈക്കുകളും പിടിച്ചെടുത്തു. ഷിജുവിെൻറ വീട്ടിൽനിന്ന് പണയമായി സ്വീകരിച്ച വാഹനങ്ങളുടെ രേഖകളും ആധാരങ്ങളും പിടിച്ചെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അഞ്ച് ഡിവൈ.എസ്.പിമാരും 33 സി.െഎമാരും 60 എസ്.െഎമാരും 300ഒാളം പൊലീസുകാരും റെയ്ഡിൽ പെങ്കടുത്തു.
ജില്ലയിൽ വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് അറിയിച്ചു. അനധികൃത പണമിടപാട് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികളോ വിവരങ്ങളോ ബോധിപ്പിക്കാനുണ്ടെങ്കിൽ ജില്ല പൊലീസ് മേധാവിയെ വിളിച്ച് അറിയിക്കാം. ഫോൺ: 9497962868.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.