പാലക്കാട് നഗരം കാമറ കണ്ണിലാകും: 55 ഇടങ്ങളിൽ 177 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു
text_fieldsപാലക്കാട്: നഗരം നിരീക്ഷണ കാമറകളുടെ വലയത്തിലേക്ക്. കൊച്ചിൻ ഷിപ്പിയാർഡിെൻറ സഹകരണത്തോടെ നഗരത്തിലെ 55 ഇടങ്ങളിൽ 177 സി.സി.ടി.വി കാമറകളാണ് സ്ഥാപിക്കുന്നത്.
നഗരത്തിൽ എന്തെങ്കിലും കുറ്റകൃത്യങ്ങൾ ഉണ്ടാവുമ്പോൾ നിലവിൽ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും സ്ഥാപിച്ച കാമറകളിലെ ദൃശ്യങ്ങളെയാണ് പൊലീസ് ആശ്രയിക്കുന്നത്. നിർദിഷ്ട നിരീക്ഷണ കാമറകൾ പ്രവർത്തിച്ചുതുടങ്ങിയാൽ അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, അതിക്രമങ്ങൾ എന്നിവ കണ്ടുപിടിക്കാൻ, നഗരത്തിൽ പൊലീസിനെ സഹായിക്കാൻ ഇനി കാമറക്കണ്ണുകൾകൂടി സഹായകരമാകും.
ഒരേസമയം വിവിധ സ്ഥലങ്ങളിലെ സംഭവങ്ങളെക്കുറിച്ചറിയാൻ ടൗൺ സൗത്ത് സ്റ്റേഷനിലെ പൊലീസ് കൺട്രോൾ റൂമിലാകും കാമറകളുടെ നിരീക്ഷണ സംവിധാനം ഒരുക്കുക. നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായകമാകും. ആദ്യഘട്ടം ഒലവക്കോട് താണാവ് മുതൽ ചന്ദ്രനഗർവരെ ഭാഗങ്ങളിൽ ഈ മാസം അവസാനത്തോടെ കാമറകൾ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.