യുവതിയുടെ മരണം: തങ്കം ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്തു
text_fieldsപാലക്കാട്: ശസ്ത്രക്രിയക്കിടെ ഭിന്നശേഷിക്കാരിയായ യുവതി മരിച്ച സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മൊഴിയെടുത്തു. അനസ്തീഷ്യ ഡോക്ടർമാരായ വേണു, സ്മിത എന്നിവരുടെയും ചികിത്സിച്ച മറ്റ് ഡോക്ടർമാർ, ഈ സമയം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരുടെയുമാണ് മൊഴി എടുത്തത്. സൗത്ത് എസ്.ഐ ബി. ഹേമലതയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
ഈ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡോക്ടര്‍മാരുടെ ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭിന്നശേഷിക്കാരിയായ കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തിക(29) ചികിത്സാപിഴവിനെ തുടർന്ന് മരിച്ചത്. അനസ്‌തേഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.
കാർത്തികക്ക് കാലിന് ചെറുപ്പം മുതൽ പ്രയാസമുണ്ട്. ഇത് സർജറിയിലൂടെ ശരിയാക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിനായി തൊണ്ടയിലൂടെ ട്യൂബ് ഇട്ടിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതം വന്ന് മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രാത്രി ഒമ്പതരക്ക് ശേഷമാണ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. കുലിക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കർത്തിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.