Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാടൻ കാറ്റായി...

പാലക്കാടൻ കാറ്റായി ശ്രീകണ്ഠൻ

text_fields
bookmark_border
lok sabha election results
cancel
camera_alt

1. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ വി​ജ​യ​ത്തി​ൽ പ​ട്ടാ​മ്പി മു​നി​സി​പ്പ​ൽ യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടാ​മ്പി​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തു​ന്നു,   2. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ യു.​ഡി.​എ​ഫ് ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം

ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ തു​ട​ർ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. ര​ണ്ടാം വി​ജ​യ​ത്തി​ൽ ക​ളി​ച്ചു വ​ള​ർ​ന്ന ഷൊ​ർ​ണൂ​രി​ന്‍റെ സം​ഭാ​വ​ന​യും ചെ​റു​ത​ല്ല. എ​പ്പോ​ഴും ചു​വ​പ്പാ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ക്കാ​റു​ള്ള ഷൊ​ർ​ണൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ലം ഇ​ത്ത​വ​ണ കേ​വ​ലം നാ​ലാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​വി​ജ​യ​രാ​ഘ​വ​ന് ന​ൽ​കി​യ​ത്. ഇ​ത് മു​ക്കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കാ​ൻ ശ്രീ​ക​ണ്ഠ​ന് സ​ഹാ​യ​ക​മാ​യി.

2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച എം.​ബി.​രാ​ജേ​ഷ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 25,379 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. 2019ൽ ​അ​ദ്ദേ​ഹം തോ​റ്റ മ​ത്സ​ര​ത്തി​ൽ 11,092 വോ​ട്ടി​ന്‍റെ ലീ​ഡ് മ​ണ്ഡ​ലം ന​ൽ​കി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ.​ഡി.​എ​ഫി​ന് ന​ൽ​കി. ഇ​ത്ത​വ​ണ അ​ത് കേ​വ​ലം നാ​ലാ​യി​രം വോ​ട്ടി​ലൊ​തു​ങ്ങി​യ​താ​ണ് ശ്രീ​ക​ണ്ഠ​ന്‍റെ വി​ജ​യ​ത്തി​ന്‍റെ തി​ള​ക്കം കൂ​ട്ടി​യ​ത്.

ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാം​ഗ​മാ​യി പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തെ​ത്തി​യ ശ്രീ​ക​ണ്ഠ​ൻ മൂ​ന്നാം ത​വ​ണ​യും ന​ഗ​ര​സ​ഭാം​ഗ​മാ​യി ഇ​രി​ക്കു​മ്പോ​ഴാ​ണ് പാ​ല​ക്കാ​ട് ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ്.​സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തും ജ​യി​ച്ച് ലോ​ക​സ​ഭാം​ഗ​മാ​കു​ന്ന​തും. ഇ​തി​നി​ടെ ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ശ്രീ​ക​ണ്ട​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷൊ​ർ​ണൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി.

അ​ല​ന​ല്ലൂ​ർ: പാ​ല​ക്കാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ വി​ജ​യ​ത്തി​ൽ എ​ട​ത്ത​നാ​ട്ടു​ക​ര മേ​ഖ​ല യു.​ഡി.​എ​ഫ്. ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. വ​ട്ട​മ​ണ്ണ​പു​റ​ത്തു​നി​ന്ന് തു​ട​ങ്ങി​യ പ്ര​ക​ട​നം അ​ണ്ടി​കു​ണ്ട്, ച​ള​വ, താ​ണി​ക്കു​ന്ന്, വ​ട്ട​മ​ണ്ണ​പ്പു​റം, പൊ​ൻ​പാ​റ, ചൂ​ളി, കി​ള​യ​പ്പാ​ടം, പി​ലാ​ച്ചോ​ല, പ​ടി​ക്ക​പ്പാ​ടം, മു​ണ്ട​ക്കു​ന്ന്, കൊ​ടി​യം​കു​ന്ന്, നാ​ലു​ക​ണ്ടം, യ​ത്തീം​ഖാ​ന, ചി​ര​ട്ട​കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് കോ​ട്ട​പ്പ​ള്ള​യി​ൽ സ​മാ​പി​ച്ചു. മ​ഠ​ത്തൊ​ടി സി​ബ്ഗ​ത്ത്, കെ.​ടി. ഹം​സ​പ്പ, എ​ൻ.​കെ. മു​ഹ​മ്മ​ദ് ബ​ശീ​ർ, പി.​കെ. ലൈ​സ്, ഒ. ​നി​ജാ​സ്, ന​സീ​ർ ബാ​ബു പൂ​താ​നി, പു​ത്തം​കോ​ട്ട് ഉ​മ്മ​ർ, പാ​റോ​ക്കോ​ട് സു​ബൈ​ർ, കെ.​പി. സ​ത്യ​പാ​ല​ൻ, റ​ഫീ​ക്ക് കൊ​ട​ക്കാ​ട​ൻ, അ​ബ്ദു മ​റ്റ​ത്തൂ​ർ, കെ. ​അ​യ്യ​പ്പ​ൻ, പി. ​ബ​ഷീ​ർ, അ​ലി വെ​ള്ളേ​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ട്ടാ​മ്പി: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ വി​ജ​യ​ത്തി​ൽ പ​ട്ടാ​മ്പി മു​നി​സി​പ്പ​ൽ യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടാ​മ്പി​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ റി​യാ​സ് മു​ക്കോ​ളി, കെ.​പി. വാ​പ്പു​ട്ടി, കെ.​ആ​ർ. നാ​രാ​യ​ണ​സ്വാ​മി, ഉ​മ്മ​ർ കി​ഴാ​യൂ​ർ, സി.​എ. സാ​ജി​ത്, കെ. ​ബ​ഷീ​ർ, കെ.​പി.​എ. റ​സാ​ഖ്‌, ജ​യ​ശ​ങ്ക​ർ കൊ​ട്ടാ​ര​ത്തി​ൽ, സി.​എ. റാ​സി, കെ.​ടി. റു​ഖി​യ, എ. ​കെ. അ​ക്ബ​ർ, കെ.​പി. ഷാ​ഹി​ദ്, സെ​യ്ത​ല​വി വ​ട​ക്കേ​തി​ൽ, പി. ​മു​സ്ത​ഫ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsLok Sabha Election Results
News Summary - Palakkad UDF celebration
Next Story