Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാ​ല​ക്കാ​ട്...

പാ​ല​ക്കാ​ട് ന​ഗ​ര​വി​ക​സ​നം: കൗ​ൺ​സി​ലി​ൽ വി​ട്ടു​വീ​ഴ്ച​ക്ക് നി​ർ​ദേ​ശം

text_fields
bookmark_border
പാ​ല​ക്കാ​ട് ന​ഗ​ര​വി​ക​സ​നം: കൗ​ൺ​സി​ലി​ൽ വി​ട്ടു​വീ​ഴ്ച​ക്ക് നി​ർ​ദേ​ശം
cancel

പാ​ല​ക്കാ​ട്: വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ടി​ല്ലാ​താ​വാ​തി​രി​ക്കാ​ൻ അം​ഗ​ങ്ങ​ൾ വി​ട്ടു​വീ​ഴ്ച മ​നോ​ഭാ​വ​ത്തോ​ടെ കൈ​കോ​ർ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ​ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ തു​ല്യ​മാ​യി ഫ​ണ്ട് വീ​തി​ക്കു​ന്ന സ​മ്പ്ര​ദാ​യം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് കൗ​ൺ​സി​ലി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഇ. ​കൃ​ഷ്ണ​ദാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഫ​ണ്ടു​ക​ൾ കു​ത്ത​നെ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷം വാ​ർ​ഡു​ക​ൾ​ക്ക് 30,000 രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​ത​മാ​യി ല​ഭി​ച്ച​ത്. ഇ​തോ​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​തും നി​ല​ച്ച മ​ട്ടാ​ണ്. അ​നു​വ​ദി​ച്ച പ​ണം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ലെ വീ​ഴ്ച​യാ​ണ് സ​ർ​ക്കാ​ർ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ന് പി​ന്നി​ലെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ച്ചു. 16 ശ​ത​മാ​നം മാ​ത്ര​മാ​ണ്‌ റോ​ഡി​ത​ര ഫ​ണ്ടി​ൽ ന​ഗ​ര​സ​ഭ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തെ​ന്നും പി​ന്നെ​ങ്ങ​നെ ഫ​ണ്ട് വെ​ട്ടാ​തി​രി​ക്കു​മെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ നി​ന്ന് ചോ​ദ്യ​മു​യ​ർ​ന്നു. ന​ഗ​ര​സ​ഭ സ്വ​യം വി​ളി​ച്ചു​വ​രു​ത്തി​യ പ്ര​തി​സ​ന്ധി​യാ​ണ് നി​ല​വി​ലേ​​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട്‌ വി​വി​ധ ഗ്രാ​ന്റു​ക​ളി​ലാ​യി 37 കോ​ടി​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. 20 ല​ക്ഷം വീ​തം വാ​ർ​ഡു​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തു​മ്പോ​ഴും നാ​ലി​ലൊ​ന്ന് പോ​ലും ന​ൽ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യം. വാ​ർ​ഡു​ക​ളി​ലെ പ്ര​വൃ​ത്തി​ക​ൾ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രം​തി​രി​ക്കു​ക​യും ക്ര​മാ​നു​ഗ​ത​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ആ​കെ​യു​ള്ള പോം​വ​ഴി. കൗ​ൺ​സി​ല​ർ​മാ​ർ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വി​യോ​ജ​ന​ക്കു​റി​പ്പി​ലെ വി​യോ​ജി​പ്പ്

മു​ൻ കൗ​ൺ​സി​ലി​ൽ ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​റ​വാ​ട​ക പി​രി​ക്കു​ന്ന​ത് റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ ത​ങ്ങ​ളു​ടെ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​യാ​ക്കി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‌ ശേ​ഷം സെ​ക്ര​ട്ട​റി​ക്കും ക്ല​ർ​ക്കി​നും വി​യോ​ജ​ന​ക്കു​റി​പ്പ്‌ ന​ൽ​കി​യി​രു​ന്ന​താ​യി യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് സാ​ജോ ജോ​ൺ പ​റ​ഞ്ഞു. ഇ​ത്‌ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്‌ ഉ​ൾ​ച്ചേ​ർ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ബ​ഹ​ളം അ​വ​സാ​നി​ച്ച​ത്.

പൊ​ളി​ഞ്ഞ റോ​ഡി​ലെ ഒ​ട്ടി​പ്പ് നി​യ​മ​ങ്ങ​ൾ

റോ​ഡ​ട​ക്കം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ക​രാ​റു​കാ​രു​ടെ ഇ.​എം.​ഡി തി​രി​കെ ന​ൽ​കു​ന്ന​തി​ന്‌ മു​മ്പ് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ 13 കോ​ടി അ​നു​വ​ദി​ച്ചി​ട​ത്ത്‌ ഇ​ത്ത​വ​ണ ഒ​മ്പ​ത്‌ കോ​ടി​യാ​ണ്‌ ന​ഗ​ര​സ​ഭ​ക്ക് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ന​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു. റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്‌. 65 മി​ല്ലി മീ​റ്റ​ർ ക​ന​ത്തി​ൽ നി​ർ​മി​ച്ചി​രു​ന്ന റോ​ഡ് പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം 20 മി​ല്ലി​മീ​റ്റ​റാ​ണ്. മി​ക്സ്‌ സീ​ൽ സ​ർ​ഫ​സ്‌ (എം.​എ​സ്‌.​എ​സ്‌) അ​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ വെ​ല്ലു​വി​ളി​യാ​യ സ്ഥി​തി​യാ​ണെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു. റോ​ഡു​ക​ളി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി കു​ഴി​ച്ച ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന​തി​ൽ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

അ​നു​മ​തി​ക്കാ​യി പ​ത്തു​വ​ർ​ഷം: ന​ൽ​ക​ണ​മെ​ന്നും പ​റ്റി​ല്ലെ​ന്നും

2010ൽ ​തി​യ​റ്റ​ർ- ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ നി​ർ​മി​ക്കാ​ൻ അ​നു​മ​തി തേ​ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച സം​രം​ഭ​ക​ന് അ​തി​നാ​യി 10 വ​ർ​ഷം അ​ല​യേ​ണ്ടി​വ​ന്നു​വെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ കൗ​ൺ​സി​ലി​നെ അ​റി​യി​ച്ച് ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ​ഇ​തി​നി​ടെ ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച് ഫ​യ​ൽ ത​ട്ടി​ക്ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. എ​ന്നാ​ൽ തു​ട​ർ​ന്ന് സം​സാ​രി​ച്ച എം.​ഇ 6000 ച​തു​ര​ശ്ര​മീ​റ്റ​റി​ൽ അ​ധി​കം ഭൂ​മി​യി​ൽ അ​ധി​കം നി​ലം നി​ക​ത്തി​യാ​ണ്‌ നി​ർ​മ്മാ​ണ​മെ​ന്ന് കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു. നി​ല​വി​ൽ കോ​ട​തി​യു​ടേ​ത്‌ ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ്‌. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്‌ 75 ല​ക്ഷ​ത്തോ​ളം ഈ ​വ​ക​യി​ൽ സ​ർ​ക്കാ​റി​ന് ല​ഭി​ക്കേ​ണ്ട​താ​ണ്.

2010-11ൽ ​അം​ഗീ​കാ​രം നേ​ടി​യ പ്ലാ​ൻ ന​വീ​ക​രി​ക്കാ​നാ​ണ് സം​രം​ഭ​ക​ൻ 2015ൽ ​ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ഉ​യ​ർ​ന്ന ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentPalakkad
News Summary - Palakkad Urban Development
Next Story