തിരക്കേറിയിട്ടും ട്രാഫിക് സംവിധാനമില്ലാതെ പത്തിരിപ്പാല
text_fieldsപത്തിരിപ്പാല: വാഹനഗതാഗത തിരക്കേറിയിട്ടും പത്തിരിപ്പാല നഗരത്തിൽ ട്രാഫിക് സംവിധാനം നടപ്പായില്ല. സംസ്ഥാനപാതയിൽ പാലക്കാട്, ഒറ്റപ്പാലം നഗരങ്ങൾ കഴിഞ്ഞാൽ പ്രധാന സ്ഥലമാണ് പത്തിരിപ്പാല. മണ്ണൂർ, മങ്കര, ലക്കിടി പേരൂർ എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയാണിവിടം. സർക്കാർ കോളജ്, ഹയർ സെക്കൻഡറി സ്കൂൾ, സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങൾ, നിരവധി കച്ചവട സ്ഥാപനങ്ങൾ എന്നിവയെല്ലാം ടൗണിന്റെ പരിസരങ്ങളിലായുണ്ട്.
സ്കൂൾ സമയങ്ങളിലാണ് ടൗണിൽ ഗതാഗതക്കുരുക്ക് കൂടുതൽ. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നാമമാത്രമായ പൊലീസിന്റെ സേവനം മാത്രമാണ് നിലവിലുള്ളത്. മുൻ എം.എൽ.എ വിജയദാസ് സിഗ്നൽ സംവിധാനം ഒരുക്കാൻ ശ്രമം നടത്തിയിരുന്നു. പിന്നീട് അതുണ്ടായില്ല. കുരുക്കും അപകടവും പതിവായതോടെ യാത്രക്കാരും പ്രയാസത്തിലാണ്. അധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലില്ലാത്തതാണ് ഇക്കാര്യത്തിൽ കാലതാമസം വരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം ഒരുക്കണമെന്നാണ് പൊതു ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് ശാന്തകുമാരി എം.എൽ.എക്ക് നിവേദനം നൽകിയിട്ടുണ്ടന്ന് വാർഡംഗം എ.എ. ശിഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.