കാഴ്ച വൈകല്യമുള്ള ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ടിക്കറ്റ് തട്ടി; സി.സി.ടി.വി പരിശോധിച്ച് പ്രതിയെ പിടികൂടാൻ പൊലീസ്
text_fieldsപത്തിരിപ്പാല: കാഴ്ചവൈകല്യമുള്ള ലോട്ടറി വിൽപനക്കാരന് പഴയ ടിക്കറ്റ് നൽകി യുവാവ് കബളിപ്പിച്ചതായി പരാതി. മണ്ണൂർ നഗരിപുറം വലിയവീട്ടിൽ അനിൽകുമാറിനെയാണ് (44) ബൈക്കിലെത്തിയ യുവാവ് കബളിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് നഗരിപ്പുറത്താണ് സംഭവം.
പത്തിരിപ്പാലയിൽനിന്ന് അനിൽകുമാർ ലോട്ടറി വിൽപനയുമായി നഗരിപ്പുറത്തേക്ക് വരുമ്പോൾ ബൈക്ക് യാത്രികനായ യുവാവ് 15ലേറെ പുതിയ ടിക്കറ്റ് എടുക്കുകയും പിന്നീട് വേണ്ടെന്ന് പറഞ്ഞ് മടക്കി നൽകുകയുമായിരുന്നു. പരിചയമുള്ള മറ്റൊരാൾക്ക് ടിക്കറ്റ് വിറ്റതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. അക്ഷയ ലോട്ടറിയുടെ പഴയ ടിക്കറ്റുകളാണ് പുതിയതിന് പകരം അനിൽകുമാറിന് മടക്കി നൽകിയത്. മങ്കര െപാലീസിൽ പരാതി നൽകി. സി.സി.ടി.വി പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
വിവരമറിഞ്ഞ് മണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗം വി.എം. അൻവർ സാദിഖ്, മുസ്ലിം ലീഗ് നേതാക്കളായ കെ. അബ്ദുൽ ഹക്കീം, കെ.പി. മുനീർ, പി.എം. ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ അനിൽകുമാറിെൻറ വീട്ടിലെത്തി പുതിയ ലോട്ടറി വാങ്ങാനുള്ള ധനസഹായം കൈമാറി. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത അനിൽകുമാർ നടന്ന് ലോട്ടറി വിറ്റാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.