ബാർജ് ദുരന്തം: മരണം മുഖാമുഖം കണ്ട് പ്രണവ് വീടണഞ്ഞു
text_fieldsകേരളശ്ശേരി: മുംബൈയിലെ അപകടത്തിൽപ്പെട്ട ബാർജിൽ മരണം മുഖാമുഖം കണ്ട് ജീവനോടെ നാട്ടിലെത്തി വീടണഞ്ഞ കുണ്ടളശ്ശേരിയിലെ പ്രണവിന് ഒന്നേ പറയാനുള്ളൂ, വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രാർഥനയുടെ ബലം കൊണ്ടാണ് താൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്.
10 മണിക്കൂർ കടലിൽ കുടുങ്ങിയ നിമിഷങ്ങൾ പ്രണവ് നടുക്കത്തോടെയാണ് പങ്കുവെക്കുന്നത്. കാറ്റിനും കോളിനും മധ്യേ ലൈഫ് ജാക്കറ്റും വാക്കിടോക്കിയും തുണയായെങ്കിലും ജീവനോടെ മടങ്ങാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ഒടുവിൽ രക്ഷയായത് ഇന്ത്യൻ നേവിയുടെ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം.
ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ദ്വിവർഷ ഡിപ്ലോമ നേടിയ പ്രണവ് ഏഴ് മാസക്കാലമായി ആർ.കെ. കമ്പനിയിലെ അസിസ്റ്റൻറ് ടെക്നീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നു. കുണ്ടളശ്ശേരി കൂത്തം പാടം രാജെൻറ മകനാണ് 21കാരനായ കെ.ആർ. പ്രണവ്. വീട്ടിൽ തിരിച്ചെത്തിയ പ്രണവിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. ബാലസുബ്രഹ്മണ്യൻ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.