പരിപാലനം നിന്നിട്ട് വർഷങ്ങൾ... ശലഭങ്ങളെ ആകർഷിക്കാതെ ഉദ്യാനം
text_fieldsപത്തിരിപ്പാല: ജൈവ വൈവിധ്യ പദ്ധതിയിൽ ഉൾപ്പെടുത്തി മങ്കര പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നിർമിച്ച ശലഭോദ്യാനം വർഷങ്ങളായി കാട് മുടി നാശത്തിൽ. 2019-20 വർഷത്തിലാണ് മങ്കര ഭാരതപ്പുഴയോരത്ത് ശലഭോദ്യാനം നിർമിച്ചത്. തൊഴിലുറപ്പ് പദ്ധതിയിലായിരുന്നു നിർമാണം. നിരവധി വ്യത്യസ്തതരം പൂക്കളും ഇവിടെ വെച്ചുപിടിപ്പിച്ചിരുന്നു.
ഏകദേശം ഒരുവർഷം വരെ ഇവയെ പരിപാലിച്ചിരുന്നു. പിന്നീട് പരിപാലനം ഇല്ലാതായതോടെ പൂക്കൾ കരിഞ്ഞുതുടങ്ങി. പുല്ലും കാടും പൊന്തിയതോടെ ശലഭോദ്യോനം വെറും ബോർഡിലൊതുങ്ങി. കാട് മൂടിയതോടെ ഉദ്യാനം പൂർണമായും ഇല്ലതായി. ശലഭങ്ങളെ ആഘർഷിക്കാനും യാത്രക്കാരുടെ മനം കവരാനുമാണ് നാലുവർഷം മുമ്പ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.