നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ വീടുമായി സി.പി.എം
text_fieldsപത്തിരിപ്പാല: വീട് പൂർത്തീകരിക്കാനാകാത്തതിനെ തുടർന്ന് കുടിലിൽ കഴിഞ്ഞിരുന്ന നാലംഗ കുടുംബത്തിന് വീട് വാസയോഗ്യമാക്കിനൽകി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മണ്ണൂർ കൊട്ടക്കുന്ന് തേക്കിൻകാട് വീട്ടിൽ രാധാകൃഷ്ണനും മക്കളുമടങ്ങുന്ന നാലംഗ കുടുംബത്തിനാണ് വീട് വാർത്ത് നൽകിയത്.
പട്ടികജാതി കുടുംബത്തിൽപെട്ട രാധാകൃഷ്ണന് വീടിന് വായ്പ അനുവദിച്ചിരുന്നു. അർബുദരോഗിയായ ഭാര്യ മരിച്ചതോടെ വീട് പൂർത്തീകരിക്കാനായില്ല. വീടുപണി പൂർത്തീകരിക്കാനാകാതെ കുടുംബം വഴിമുട്ടി.
ഇതോടെ രാധാകൃഷണനും മൂന്നു മക്കളും അടങ്ങുന്ന കുടുംബം രണ്ടരവർഷമായി ഷെഡിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപ ചെലവിലാണ് വാർപ്പ് പൂർത്തീകരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരും സഹായത്തിന് കൈയും മെയ്യുംമറന്ന് സഹായിച്ചു.
രണ്ടാഴ്ച മുമ്പും ഒന്നര ലക്ഷത്തോളം രൂപ ചെലവിൽ ഒരു വീട് വാർത്ത് നൽകിയിരുന്നു. മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, ജില്ല കമ്മിറ്റി അംഗം കെ. സുരേഷ്, ലോക്കൽ സെക്രട്ടറി ടി.ആർ. ശശി, കെ. സെയ്തലവി, ബ്രാഞ്ച് സെക്രട്ടറി കെ.എസ്. ബഷീർ, വിപിൻകുമാർ, പ്രവീൺ, സുഭാഷ്, ടി.സി. മോഹൻദാസ്, അഫ്സൽ, അജിത് രാജ്, അസീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.