ഐ.ആർ.ഡബ്ല്യു വളന്റിയർ ക്യാമ്പ് സമാപിച്ചു
text_fieldsഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച വളന്റിയർ പരിശീലന ക്യാമ്പ് മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
പത്തിരിപ്പാല: മൗണ്ട്സീന കാമ്പസിൽ ഐ.ആർ.ഡബ്ല്യു കേരള സംഘടിപ്പിച്ച സംസ്ഥാനതല വളന്റിയർ പരിശീലന ക്യാമ്പ് സമാപിച്ചു.
ഫസ്റ്റ് എയ്ഡ്, എർത്ത് വർക്ക്, വെയ്റ്റ് ലിഫ്റ്റിങ്, ടെന്റ് നിർമാണം, ഫ്ലോട്ടിങ് എയ്ഡ്സ്, സ്ട്രെചർ നിർമാണം, ഷിഫ്റ്റിങ് മെതേഡ്സ്, മൃതദേഹ സംസ്കരണം തുടങ്ങിയവയിലാണ് പരിശീലനം നടന്നത്. ക്യാമ്പ് കൺവീനർ കെ. ജാഫർ, അസി. കൺവീനർ ടി.കെ. ശിഹാബുദ്ദീൻ, ഐ.ആർ.ഡബ്ല്യു കേരള അസി. കൺവീനർ വി.ഐ. ഷമീർ, ഗവേണിങ് ബോഡി അംഗം എം.ഇ. നൗഫൽ എന്നിവർ നേതൃത്വം നൽകി. മുഖ്യരക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ആസിഫലി സ്വാഗതം പറഞ്ഞു. അബ്ദുൽ ഹകീം നദ്വി സമാപന പ്രഭാഷണം നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.