ഖദീജ ഉമ്മക്ക് മുന്നിൽ വീണ്ടും വാതിലടച്ച് ലൈഫ്
text_fieldsദ്രവിച്ച വീടിന് മുന്നിൽ ഖദീജ ഉമ്മ
പത്തിരിപ്പാല: അഗതിയും വിധവയുമായ വയോധിക ലൈഫ് പദ്ധതിയിൽനിന്ന് പുറത്ത്. മണ്ണൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽപെട്ട മുണ്ടഞ്ചേരി പൂളക്കൽ ഖദീജ ഉമ്മയാണ് (65) പദ്ധതിയുടെ രണ്ടാംഘട്ട അപ്പീലിലും പുറത്തായത്. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ഖദീജ ഉമ്മ തനിച്ച് താമസിക്കുന്നത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇവർ പുറത്തായതെന്ന് വാർഡ് അംഗംകൂടിയായ ഹുസൈൻ ഷെഫീഖ് പറഞ്ഞു. ഏതുസമയവും നിലം പതിക്കാവുന്ന വീടാണിത്. പഞ്ചായത്തിന്‍റെ ആശ്രയ പദ്ധതിയിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ മുൻഗണനയുമുണ്ട്.
എന്നിട്ടും ഇവർ പുറത്താണ്. വീടിനായി അക്ഷയ കേന്ദ്രത്തിലും പഞ്ചായത്തിലും വില്ലേജിലും പല തവണ കയറി വലഞ്ഞതായി ഖദീജ ഉമ്മ 'മാധ്യമ'ത്തോട് പറഞ്ഞു. ഒന്നര വർഷം മുമ്പാണ് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയത്.
എന്നാൽ, ആദ്യം ഇറങ്ങിയ കരട് ലിസ്റ്റിൽ ഇവർ പുറത്തായിരുന്നു. ഇതേതുടർന്ന് വീണ്ടും രേഖകൾ ശരിയാക്കി അപ്പീൽ നൽകിയെങ്കിലും കഴിഞ്ഞ ദിവസം ഇറക്കിയ പട്ടികയിലും പേരില്ല. ഇനി കലക്ടർക്ക് അപ്പീൽ നൽകാനാണ് തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.