എം.എ. ഫാസിൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ
text_fieldsഎം.എ. ഫാസിൽ
പത്തിരിപ്പാല: കാലിക്കറ്റ് സർവകലാശാല 2020 -2021 നാഷനൽ സർവിസ് സ്കീം മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള അവാർഡിന് മൗണ്ട് സീന കോളജ് എൻ.എസ്.എസ് യൂനിറ്റ് പ്രോഗ്രാം ഓഫിസർ എം.എ. ഫാസിൽ അർഹനായി. കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിലാണ് അവാർഡ്. അഭയം ഭവന പദ്ധതി, പാലിയേറ്റിവ്- ബോധവത്കരണ പ്രവർത്തനങ്ങൾ, വിവിധ പരിശീലന പരിപാടികൾ തുടങ്ങിയവയെല്ലാം യൂനിറ്റിലെ മികച്ച പ്രവർത്തനങ്ങളാണ്. നാഷനൽ റിപ്പബ്ലിക് ഡേ പരേഡ്, സൗത്ത് സോൺ പ്രീ -ആർ.ഡി പരേഡ്, നാഷനൽ ഇൻറഗ്രേഷൻ ക്യാമ്പ്, നാഷനൽ യൂത്ത് ഫെസ്റ്റിവൽ തുടങ്ങിയ ദേശീയതല പരിപാടികളിൽ യൂനിറ്റിലെ അഞ്ച് വിദ്യാർഥികൾ പങ്കാളിയായി. ഫയർ ഫോഴ്സിെൻറ കീഴിൽ പരിശീലനം നേടിയ സിവിൽ ഡിഫൻസ് ടീം, സന്നദ്ധസേന എന്നിവ യൂനിറ്റിെൻറ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മികച്ച പങ്കുവഹിക്കാൻ പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തിൽ യൂനിറ്റിന് സാധിച്ചു.
മഹാത്മാ ഗാന്ധി നാഷനൽ കൗൺസിൽ ഫോർ റൂറൽ എജുക്കേഷൻ നടത്തുന്ന കമ്യൂണിറ്റി എൻഗേജ്മെൻറ് പ്രോഗ്രാമിെൻറ ഭാഗമായി കഴിഞ്ഞ ജൂണിൽ മൗണ്ട് സീന കോളജ് എൻ.എസ്.എസ് യൂനിറ്റ് നടപ്പാക്കിയ കോവിഡ് രോഗികൾക്കുള്ള റിലീഫ് പ്രവർത്തനങ്ങൾക്ക് കോളജിനും പ്രോഗ്രാം ഓഫിസർക്കും എം.ജി.എൻ.സി.ആർ.ഇയുടെ അംഗീകാരം ലഭിച്ചിരുന്നു. മൗണ്ട് സീന ഗ്രൂപ് ചെയർമാൻ മമ്മുണ്ണി മൗലവി, സെക്രട്ടറി അബ്ദുറഹ്മാൻ, സി.ഇ.ഒ അബ്ദുൽ അസീസ് കള്ളിയത്ത്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൻ.പി. മുഹമ്മദ് റാഫി, പ്രിൻസിപ്പൽ പ്രഫ. അബൂബക്കർ, പ്രഫ. പരമേശ്വരൻ എന്നിവർ എം.എ. ഫാസിലിനെ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.