എം.എൽ.എ ഇടപെട്ടു; മണിക്കൂറുകൾക്കകം റോഡിലെ കുഴി നികത്തി
text_fieldsപത്തിരിപ്പാല: എം.എൽ.എ ഇടപെട്ടതോടെ നഗരിപ്പുറത്തെ റോഡിലെ കുഴി മണിക്കൂറുകൾക്കകം നന്നാക്കി പൊതുമരാമത്ത് വകുപ്പ്. പത്തിരിപ്പാല-കോങ്ങാട് പ്രധാന റോഡിൽ നഗരിപ്പുറം ഭാഗത്ത് അഞ്ച് മീറ്റർ ദൂരം ഒരടി താഴ്ചയിലാണ് റോഡ് താഴ്ന്നത്. അഞ്ചുമാസം മുമ്പ് റബറൈസ് ചെയ്ത റോഡാണിത്. നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു.
അമിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് കുഴി വൻ ഭീഷണിയായിരുന്നു. അപകട സാധ്യതയെ തുടർന്ന് നാട്ടുകാർ റോഡിന് നടുവിൽ അപായക്കൊടിയും കെട്ടിയിരുന്നു. മണ്ണൂർ ഗ്രാമപഞ്ചായത്ത് വിവരം പൊതുമരാമത്തിനെ പലതവണ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച ശാന്തകുമാരി എം.എൽ.എയെ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചതോടെയാണ് നടപടിയായത്. വെള്ളിയാഴ്ച രാവിലെ ടാർ കലർത്തിയ ബേബി മെറ്റൽ എത്തിച്ച് കുഴി നികത്തുകയായിരുന്നു. മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിത, വൈസ് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, വാർഡ് അംഗങ്ങളായ എ.എ. ശിഹാബ്, സുജിത് കുമാർ എന്നിവരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.