ഷട്ടറില്ല; തടയണയിലൂടെ വെള്ളം പാഴാകുന്നു
text_fieldsപത്തിരിപ്പാല: തടയണയിൽ ഷട്ടറിടാത്തതിനാൽ ലക്കിടി നെല്ലിക്കുർശി നമ്പൂതിരി കെട്ട് തടയണയിലെ വെള്ളം വ്യാപകമായി പാഴാകുന്നു. നാലു വർഷം മുമ്പ് 25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണ് തടയണ. സമീപത്തെ 50 ഏക്കർ സ്ഥലത്തുള്ള പച്ചക്കറി, നെൽകൃഷി എന്നിവിടങ്ങളിലേക്കും കിൻഫ്ര, സ്വകാര്യ കോളജ് എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യമായ ജലം ഈ തടയണയിൽ നിന്നാണ്.
മൂന്നു വർഷം മുമ്പ് വരെ മരപ്പലക കൊണ്ടുള്ള ഷട്ടർ ഉപയോഗിച്ച് താൽക്കാലികമായെങ്കിലും അടച്ചിരുന്നു. ഒരു വർഷം മുമ്പ് ഒന്നര ലക്ഷം രൂപ ചെലവിൽ ഇരുമ്പ് കൊണ്ട് ഷട്ടർ നിർമിച്ചെങ്കിലും ഷട്ടർ നിർമാണത്തിലെ അപകതമൂലം ചോർച്ച വീണ്ടും വ്യാപകമായി.
ഇതോടെ ഒന്നര ലക്ഷംരൂപയുടെ ഇരുമ്പ് ഷട്ടറും വെള്ളത്തിലായ അവസ്ഥയാണ്. നിലവിൽ തോട്ടിലെ വെള്ള ചോർച്ച അടച്ചില്ലെങ്കിൽ പരിസരത്തെ മുന്നൂറിലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടാനാണ് സാധ്യത. പ്രദേശത്തെ പച്ചക്കറി കൃഷിയിടങ്ങൾ വെള്ളം ലഭിക്കാതെ ഉണങ്ങി നശിക്കും. ഷട്ടർ അപാകത പരിഹരിച്ച് തടയണയിലെ ചോർച്ചക്ക് ഉടൻ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.