ആശുപത്രിക്കിടക്കയിൽ പിഞ്ചുകുഞ്ഞ്; കനിവ് തേടി മാതാപിതാക്കൾ
text_fieldsപത്തിരിപ്പാല: പൂർണ വളർച്ച എത്താതെ ജനിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ദിവസങ്ങൾ നീണ്ട ആശുപത്രി വാസം വേണം. ചികിത്സ ചെലവിന് പണമില്ലാതെ വലയുകയാണ് മാതാപിതാക്കൾ. ലക്കിടി പേരൂർ പഞ്ചായത്തിലെ ഈസ്റ്റ് പേരൂർ ഗാന്ധി സേവാസദൻ ഉക്കാരത്ത് പടി രഞജിത്-സൗമ്യ ദമ്പതികളുടെ മകൾക്കാണ് ഈ ദുർവിധി.
സെപ്റ്റംബർ ഒന്നിനാണ് എട്ടാം മാസത്തിൽ സൗമ്യ പെൺകുഞ്ഞിനെ പ്രസവിച്ചത്. ജനിച്ച ഉടൻ തന്നെ ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലാക്കി. പൂർണ വളർച്ച എത്താത്തതിന്നാൽ പ്രതിരോധ ശേഷി കുറവാണെന്നും ദിവസങ്ങൾ നീണ്ട ചികിത്സ വേണമെന്നുമാണ് ഡോക്ടർമാർ പറയുന്നത്. മൂന്നുലക്ഷത്തോളം രൂപ ചികിത്സക്കായി വേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.
കൂലിപ്പണിക്കാരനായ രഞ്ജിത്തിന്റെ ഏക വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. കുഞ്ഞിന്റെ ചികിത്സ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ നിൽക്കേണ്ടി വരുന്നതിനാൽ രഞ്ജിത്തിന് പണിക്ക് പോകാനും കഴിയുന്നില്ല. വരുമാനവും വഴിമുട്ടിയ സാഹചര്യത്തിൽ ചികിത്സ ചെലവിന് സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് കുടുംബം.സഹായങ്ങൾ സ്വീകരിക്കാൻ കേരള ഗ്രാമീൺ ബാങ്കിന്റെ പത്തിരിപ്പാല ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 40297101042401. ഐ.എഫ്.എസ്.സി: KLGB0040297. ഫോൺ: 9745617168.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.