പത്തിരിപ്പാല ബൈപാസ് റോഡ് കടലാസിലൊതുങ്ങി
text_fieldsപത്തിരിപ്പാല: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസ് വേണമെന്ന ജനകീയ ആവശ്യം ഇനിയും നടപ്പായില്ല. അഞ്ചുവർഷം മുമ്പ് ഇതിനായി പ്രാഥമിക നടപടികൾ തുടങ്ങിവെച്ചങ്കിലും പിന്നിട് ഒരുനടപടിയും ഉണ്ടായില്ല. അന്ന് പൊതുമരാമത്ത് വകുപ്പ് പ്രാഥമിക സർവേ നടത്തിപോയിരുന്നു.
തുടർനടപടികളെല്ലാം കടലാസിലൊതുങ്ങി. പദ്ധതിക്കായി നഗരിപുറത്തുനിന്നും തിരിയുന്ന കനാൽ റോഡിനെ നവീകരിച്ച് ബൈപാസാക്കാനായിരുന്നു പ്ലാൻ. ഈ കനാൽ റോഡിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വീതി കുറവായതിനാൽ ചെറിയ വാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. നിലവിൽ മൂന്ന് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ പത്തിരിപ്പാല തിരക്കുമൂലം വീർപ്പ് മുട്ടുകയാണ്.
ഇതിന് പരിഹാരമായി ബൈപാസ് വന്നാൽ ഏറെ പ്രയോജനകരമാകുമെന്നായിരുന്നു വിലയിരുത്തൽ. ബൈപാസ് നിലവിൽ വന്നാൽ പത്തിരിപ്പാലയുടെ തിരക്ക് കുറയുന്നതോടൊപ്പം മുഖച്ചായ തന്നെ മാറികിട്ടും.
മണ്ണൂർ പഞ്ചായത്തും ജനപ്രതിനിധികളും ഇതിനെതിരായി ശബ്ദം ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എം.എൽ.എ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.