വഴിയിൽ റെയിൽവേ കല്ല് നാട്ടി; കർഷകർ ദുരിതത്തിൽ
text_fieldsപേരൂർപള്ളം തുരുത്തിൽ കർഷകരുടെ നടപ്പാതയിൽ റെയിൽവേ സ്ഥാപിച്ച കല്ല്
പത്തിരിപ്പാല: കാലങ്ങളായി കാർഷിക വാഹനങ്ങൾ പോകുന്ന വഴിയിലുടനീളം റെയിൽവേ കല്ല് സ്ഥാപിച്ചതോടെ പ്രദേശത്തെ കർഷകർ വെട്ടിലായി. പേരൂർപള്ളം തുരുത്തിലെ റെയിൽ പാളത്തിന് തൊട്ടു താഴെയുള്ള വഴികളിലാണ് കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റെയിൽവേ വ്യാപകമായി കല്ലുകൾ നാട്ടിയത്.
ഇതോടെ കൃഷിസ്ഥലങ്ങളിലേക്ക് കാർഷിക യന്ത്രങ്ങൾ വരുന്നത് മുടങ്ങി. കല്ലു നാട്ടിയ വഴിയിലൂടെയാണ് പള്ളം തുരുത്തിലെ 300 ഏക്കർ സ്ഥലത്തേക്ക് ട്രാക്ടർ, കൊയ്ത്ത് യന്ത്രം എന്നിവ വരുന്നത്. വഴി തടസ്സപ്പെട്ടതോടെ അടുത്ത കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലായെന്ന് കർഷകർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് റെയിൽവേ കേബിളിടാനായി ചാലെടുത്തത്. കേബിൾ ഇട്ട ശേഷം മണ്ണ് മൂടി മുകളിൽ അടയാള കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.