Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightസംഭരിച്ച നെല്ലിന് തുക...

സംഭരിച്ച നെല്ലിന് തുക ലഭിച്ചില്ല; ദുരിതം പേറി 68 കർഷകർ

text_fields
bookmark_border
സംഭരിച്ച നെല്ലിന് തുക ലഭിച്ചില്ല; ദുരിതം പേറി 68 കർഷകർ
cancel
camera_alt

നെല്ല് സംഭരിച്ച് മാസങ്ങളായിട്ടും തുക ലഭിക്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുന്ന കർഷകർ ലഭിച്ച രസീത് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നു

പത്തിരിപ്പാല: നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞും തുക ലഭിക്കാതായ​തോടെ കർഷകർ ദുരിതത്തിൽ. മങ്കര പഞ്ചായത്തിലെ മാങ്കുറുശ്ശി കാരാംകോട് പാടശേഖരത്തിലെ 68 കർഷകരാണ് പണം ലഭിക്കാത്തതിനാൽ ആഴ്ചകളായി വലയുന്നത്.

സെപ്​റ്റംബറിൽ കൊയ്ത നെല്ല്​ ഒക്ടോബർ അവസാനത്തോടെയാണ്​ സ​െപ്ലെകോ സംഭരിച്ചത്​.

നവംബർ മൂന്നിന് ലഭിച്ച രസീതുമായി ബാങ്കുകളെ സമീപിച്ചെങ്കിലും പണം എത്തിയിട്ടില്ലെന്ന്​ കാണിച്ച്​ നിരസിക്കുകയായിരുന്നു. കിലോക്ക്​ 27-48 രൂപ നിരക്കിലാണ് നെല്ല് സംഭരിച്ചത്.

പാടശേഖര സമിതി പ്രസിഡൻറ്​ കെ.പി. ചാമുണ്ണി സംഭരിച്ച 16.5 ടൺ നെല്ലി​െൻറ വില ലഭിക്കാനുണ്ട്. പണം കിട്ടിയാ​േല രണ്ടാം വിളയുടെ പ്രവൃത്തികൾ നടത്താനാകൂ എന്ന് കർഷകർ പറയുന്നു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersAgriculture Newspaddy procured
Next Story