പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
text_fieldsപത്തിരിപ്പാല: ലക്കിടി റെയിൽവേ ഗേറ്റിന് സമീപം പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. മൂന്നുപവൻ സ്വർണാഭരണം നഷ്ടപ്പെട്ടു. ലക്കിടി റെയിൽവേ ഗേറ്റിന് സമീപം കുന്നപ്പുള്ളി ഫിറോസിെൻറ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ കുടുംബസമേതം വീട് പൂട്ടി ആലപ്പുഴക്ക് പോയിരുന്നു.
സമീപത്ത് വീട്ടിൽ താമസിക്കുന്ന ഫിറോസിെൻറ സഹോദരൻ നൗഷാദാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മുൻവാതിൽ കുത്തിപ്പൊളിച്ചതായി കണ്ടത്. മൂന്ന് അലമാരകളൂം കുത്തിപ്പൊളിച്ച് നശിപ്പിച്ചിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് മോതിരം, മൂന്ന് കമ്മൽ, ഒരു സ്വർണ കോയിൻ എന്നിവയാണ് നഷ്ടമായത്. ഫിറോസിെൻറ വാച്ചും നഷ്ടമായി. വാതിൽ പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര, രണ്ടു മടവാൾ എന്നിവയും സമീപത്തു നിന്നും കണ്ടെടുത്തു. ഒറ്റപ്പാലം എസ്.ഐ അജീഷ്, അഡീഷനൽ എസ്.ഐ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി.
ഷൊർണൂരിൽനിന്ന് പൊലീസ് നായും വിരലടയാള വിദഗ്്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.