വെള്ള ടാങ്ക് വീണ് ആയുർവേദ ആശുപത്രി വിശ്രമകേന്ദ്രം തകർന്നു
text_fieldsപത്തിരിപ്പാല: മണ്ണൂർ ആയുർവേദ ആശുപത്രി കെട്ടിടത്തിന് സമീപത്തെ കുടിവെള്ള പദ്ധതിയുടെ രണ്ടുവാട്ടർ ടാങ്കുകൾ തകർന്ന് വീണ് ആശുപത്രിയുടെ വിശ്രമകേന്ദ്രം തകർന്നു.
രോഗികൾക്ക് ഇരിക്കാൻ തയാറാക്കിയ വിശ്രമ കേന്ദ്രമാണ് പൂർണമായും തകർന്നത്. സംഭവസമയം ആരും അവിടെ ഇല്ലാത്തതിനാൽ അപായം ഒഴിവായി. ഞായറാഴ്ച രാവിലെ എട്ടിനാണ് സംഭവം. ആശുപത്രി കെട്ടിടത്തിന് സമീപം കുടിവെള്ള പദ്ധതിക്കായുള്ള രണ്ടു ടാങ്കുകൾ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. 5000 ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് ടാങ്കാണിത്.
ഇവയിൽ ഒരെണ്ണം ചെറിയ തോതിൽ പൊട്ടി വെള്ളം ചോർന്നിരുന്നു. രാവിലെ ജലവിതരണം നടത്താനായി മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം നിറഞ്ഞതോടെ വലിയ ശബ്ദത്തോടെ ടാങ്ക് പൊട്ടിത്തെറിച്ചു.
വെള്ളം ആശുപത്രി കെട്ടിടത്തിെൻറ വിശ്രമ കേന്ദ്രത്തിലേക്ക് കുതിച്ചെത്തുകയും വിശ്രമകേന്ദ്രം നിലംപൊത്തുകയുമായിരുന്നു. ഇതോടെ അഞ്ച്, ആറ് വാർഡുകളിലെ ജലവിതരണം പൂർണമായും മുടങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.