നെല്ലിനൊപ്പം കളപെരുകി; വിള താറാവുകൾക്ക് നൽകി കർഷകർ
text_fieldsപത്തിരിപ്പാല: നെല്ലിനൊപ്പം കളയും നിറഞ്ഞതോടെ നെൽപാടം താറാവുകൾക്ക് തീറ്റക്ക് നൽകി കർഷകർ. ലക്കിടിപേരൂർ പഞ്ചായത്തിലെ മുളഞ്ഞൂർ കുണ്ടിൽപാടം പാടശേഖരത്തിലെ പത്ത് കർഷകരുടെ 20 ഏക്കർ നെൽകൃഷിയിടത്തിലാണ് യഥാസമയം മഴ ലഭിക്കാത്തതിനാൽ കളയും പുല്ലും പെരുകിയത്.
ഏക്കറിന് 10,000 രൂപയോളം നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഗോവിന്ദൻകുട്ടി, രാധാകൃഷ്ണൻ, സുന്ദരൻ, കമലാദേവി, വാസു, മുഹമ്മദ്കുട്ടി, മൊയ്തീൻ, കൃഷ്ണൻകുട്ടി എന്നിവരുടേതായിരുന്നു കൃഷി. രണ്ടാംവിള കൃഷിക്ക് വെള്ളം ലഭ്യമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.