വണ്ടുന്തറയിൽ ഒരു കോടിയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപട്ടാമ്പി: വണ്ടുന്തറയിൽനിന്ന് ഒരുകോടി രൂപയുടെ നിരോധിത ഉൽപന്നങ്ങൾ പിടികൂടി. ഒരാൾ പിടിയിലായി. മറ്റൊരാൾ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി കൊപ്പം പൊലീസാണ് 2,70,000 പാക്കറ്റ് ഹാൻസും 20,400 പാക്കറ്റ് സിഗരറ്റും പിടികൂടിയത്.
നിർത്തിയിട്ട ലോറിയിൽനിന്ന് പിക്അപ് ലോറിയിലേക്ക് മാറ്റുമ്പോഴാണ് ഇവ പിടിച്ചത്. കരിമ്പുഴ സ്വദേശി സുധീഷിനെ (33) അറസ്റ്റ് ചെയ്തു. എസ്.ഐ എം.ബി. രാജേഷ്, എസ്.ഐ മധുസൂദനൻ, അഡീഷനൽ എസ്.ഐ അനന്തകൃഷ്ണൻ, സിവിൽ പൊലീസ് ഓഫിസർമാരായ രാമകൃഷ്ണൻ, കലാധരൻ, പ്രസാദ്, സുധീഷ് എന്നിവരാണ് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.