വൃക്കകൾ തകരാറിലായ യുവതി കനിവ് തേടുന്നു
text_fieldsപട്ടാമ്പി: വൃക്കകൾ തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു. കൈപ്പുറം കൂനത്ത്പാണക്കാട്ടില് മന്സൂറലിയുടെ ഭാര്യ ഫസീലയാണ് (30) കാരുണ്യത്തിന് കാത്തിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില് കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിൽ നടക്കുന്ന ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. വൃക്കമാറ്റിവെക്കല് ശസ്ത്രക്രിയ മാത്രമാണ് ജീവന് രക്ഷിക്കാനുള്ള മാർഗമെന്ന് ഡോക്ടര്മാര് പറയുന്നു. വൃക്ക മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമായി 35 ലക്ഷം രൂപവരും. ഇത്രയും വലിയ തുക കണ്ടെത്താനുള്ള പ്രാപ്തി കുടുംബത്തിനില്ല. ഭര്ത്താവും നാലു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഫസീലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന് ഉദാരമതികളുടെ സഹായം തേടുകയാണിവർ. തുക കണ്ടെത്താൻ നാട്ടുകാര് യോഗം ചേര്ന്ന് കെ.പി. ഫസീല കുടുംബസഹായ സമിതി രൂപവത്കരിച്ചു.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി. മുഹമ്മദലി, എം.എ. സമദ്, സുബൈര് ഫൈസി കട്ടുപ്പാറ, കെ.വി. സുബൈര്, പി. മുഹമ്മദ് മാനു മൗലവി, കെ.കെ.എം. ഷരീഫ്, കെ.പി. മൊയ്തുട്ടി മൗലവി (രക്ഷാധികാരികള്), കെ.എ. ഹമീദ് (ചെയര്മാന്), കെ.പി. അബ്ദുറഹിമാന്, കെ.എം. ബാവ മൗലവി, പി.കെ. സക്കീര് (വൈസ്ചെയര്മാന്), എ.കെ. അബ്ദുസ്സലാം (കണ്വീനര്), പി.കെ. ഫൈസല്, അബ്ദുല് ഹമീദ് പുളിക്കല്, കെ.എ. റഷീദ്, എ.കെ. ജസീല്, കെ.പി. ഷാജഹാന് (ജോയൻറ് കണ്വീനര്), ടി.കെ. നസീര് (ട്രഷറര്) എന്നിവരാണ് സഹായസമിതി ഭാരവാഹികള്.
സൗത്ത് ഇന്ത്യന് ബാങ്ക് കൊപ്പം ശാഖയില് കെ.പി. ഫസീല ചികിത്സ സഹായസമതിയുടെ പേരില് ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്: 0983073000000097. IFSC: SIBL0000983. ഗൂഗിള്പേ നമ്പര്: 9497344554.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.