ത്രെഡ് ആർട്ടിൽ ഭൂപടം ഒരുക്കി അജിത്ത്
text_fieldsകൂറ്റനാട്: ത്രെഡ് ആർട്ട് ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപടം ഒരുക്കി ചാലിശ്ശേരി സ്വദേശി കെ.എ. അജിത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി. വിവിധനിറത്തിലുള്ള 28 കളർ നൂലുകൾ ഉപയോഗിച്ചാണ് ഭൂപടം ഒരുക്കിയത്. ഇതിന് 31 സെൻറീമീറ്റർ നീളവും 34 സെൻറീമീറ്റർ വീതിയുമുണ്ട്. തെർമോകോൾ പ്രതലത്തിലാണ് തയാറാക്കിയത്.
അഞ്ചുദിവസം എടുത്ത് 15 മണിക്കൂർ െചലവഴിച്ചാണ് നിർമാണം. ലോക്ഡൗൺ സമയം െചലവഴിക്കാനാണ് അജിത്ത് ത്രെഡ് ആർട്ട് കൊണ്ട് ചിത്രരചന തുടങ്ങിയത്.
ത്രെഡ് ആർട്ടിൽ ആദ്യമായി നടൻ ബിനീഷ് ബാസ്റ്റ്യൻ പടം വരക്കുന്ന അജിത്തിെൻറ വിഡിയോ നടൻ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അജിത്ത് സ്പീക്കർ എം.ബി. രാജേഷിെൻറ പടം വരച്ച് നൽകാനുള്ള ഒരുക്കത്തിലാണ്. ചാലിശ്ശേരി 13ാം വാർഡ് പടിഞ്ഞാറെമുക്ക് കൊട്ടാരത്തിൽ അനിൽകുമാർ-രമണി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തവനാണ്. അജിത്തിനെ പി.പി. സുമോദ് എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു. വാർഡ് മെംബർ ആനി വിനു, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.എ. പ്രയാൺ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.