71ാം വയസ്സിലും യോഗ ദിനചര്യയാക്കി മാധവൻ
text_fieldsപട്ടാമ്പി: അലങ്കാരമല്ല, ദിനചര്യയാണ് മാധവന് യോഗ. 71ാം വയസ്സിലും പുലർച്ച അഞ്ചു മുതൽ ഒരു മണിക്കൂർ മുടങ്ങാതെ യോഗ ചെയ്യുന്ന തിരുവേഗപ്പുറ വിളത്തൂർ സ്വദേശി യോഗാചാര്യ എം. മാധവനെ കാര്യമായ രോഗങ്ങളൊന്നും പിടികൂടിയിട്ടില്ല. 46 വർഷമായി യോഗ പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്തുവരുകയാണ് മാധവൻ. യോഗയിൽ ദേശീയ ചാമ്പ്യൻഷിപ് എന്ന അപൂർവ നേട്ടത്തിന് മാധവനെ പ്രാപ്തനാക്കിയത് ഈ ആത്മാർപ്പണം കൊണ്ടു തന്നെയാണ്.
യോഗാചാര്യനായിരുന്ന ടി.ജി. ചിദംബരത്തിെൻറ പ്രധാന ശിഷ്യരിൽ ഒരാളും എറണാകുളം യോഗ ദീപ്തയുടെ മുഖ്യ യോഗാചാര്യനുമാണ് ഇദ്ദേഹം. 2018ൽ ഫരീദാബാദിൽ ഇന്ത്യൻ യോഗ ഫെഡറേഷൻ സംഘടിപ്പിച്ച യോഗാസന മത്സരത്തിൽ 60 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ആദ്യമായി ഒന്നാം സ്ഥാനവും സ്വർണമെഡലും കേരളത്തിന് സമ്മാനിച്ചത് മാധവനാണ്.
കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 24 വർഷമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യോഗ ക്ലാസുകൾ നടത്തിവരുന്ന മാധവെൻറ കുടുംബത്തിനും ജീവവായുവാണ് യോഗ. വാർധക്യത്തിലും യോഗ ചെയ്യുന്ന ഭാര്യ ശാന്തകുമാരി, മാധവന് പൂർണ പിന്തുണ നൽകുന്നു. മൂന്നു മക്കളിൽ രണ്ടുപേരും യോഗ പ്രചാരകർ കൂടിയാണ്. മൂത്ത മകൻ മെഡിക്കൽ െറപ്രസേററ്റിവായ ബാബു, രണ്ടാമത്തെ മകൾ ജയ എന്നിവർ യോഗ പരിശീലനത്തിൽ പിതാവിനൊപ്പമുണ്ട്.
കൃഷി, എഴുത്ത്, വായന എന്നീ വിഷയങ്ങളിലും തൽപരനാണ് ഈ യോഗാചര്യൻ. യോഗ പരിശീലനം യോഗ ദിനത്തിലൊതുക്കുന്നതിൽ നിരാശനാണിദ്ദേഹം. ദിവസേന അരമണിക്കൂറെങ്കിലും യോഗ ഒരു ശീലമാക്കണമെന്നും അതിലൂടെ ശരീര പ്രതിരോധശേഷി കൈവരിക്കാനാവുമെന്നും വലിയ ശിഷ്യസമ്പത്തിനുടമയായ മാധവൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.