മജ്ജ മാറ്റണം; ഒരു വയസ്സുകാരന് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു
text_fieldsപട്ടാമ്പി: അപൂർവ രോഗം ബാധിച്ച കുഞ്ഞ് ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ഓങ്ങല്ലൂർ പഞ്ചായത്തിലെ വാടാനാംകുറുശ്ശി പൊയിലൂർ പുത്തൻ പീടികയിൽ മുഹമ്മദ് ഫൈസൽ-ഫസീല മോൾ ദമ്പതികളുടെ രണ്ടാമത്തെ മകൻ ഒരു വയസ്സുള്ള മുഹമ്മദ് ഫൈസാനാണ് അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. വിവിധ അസുഖങ്ങളാൽ വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിവരുകയായിരുന്ന കുഞ്ഞിന് ഒന്നരമാസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. മജ്ജ മാറ്റിെവക്കൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജുകളിൽ ഇതിനുള്ള സൗകര്യം ലഭ്യമല്ലാത്തതിനാൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലാണ് ചികിത്സ. 60 ലക്ഷത്തോളം ചികിത്സ െചലവുവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം 10 ലക്ഷത്തോളം ചികിത്സക്കായി കുടുംബം കഴിഞ്ഞു. ബംഗളൂരുവിൽ സ്റ്റേഷനറി കടയിലെ സെയിൽസ് മാനായിരുന്ന പിതാവ് ഫൈസലിന് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ടു.
നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണം നടന്നുവരുകയാണ്. വി.കെ. ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത വിനോദ്, ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രതി ഗോപാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളും പി. രൂപേഷ് ചെയർമാനും കെ.ടി. മൊയ്തീൻ കുട്ടി കൺവീനറും പി.കെ. സാജിമോൻ ട്രഷററുമാണ്. പട്ടാമ്പി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 0660053000006431, IFSC നമ്പർ: SIBL0000660, Google pay No-8848214742. ഫോൺ: 9188 277975, 9447625068.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.