തൈ നട്ട് നന്മ മരങ്ങൾ
text_fieldsപട്ടാമ്പി: നടുവട്ടം കിഴുമുറി എ.എം.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വാർഡ് മെംബർ പി.പി. ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീർ ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി. ഓമന പ്രതിജ്ഞ ചൊല്ലി. ഹരിതകർമ സേന പ്രതിനിധി രമ്യ ആശംസകൾ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കിടയിൽ വിവിധ ദൃശ്യാവിഷ്കാരങ്ങൾ, മത്സരങ്ങൾ എന്നിവയും നടന്നു.
പട്ടാമ്പി: പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ചെയർമാൻ കെ.ടി. അബൂബക്കർ മൗലവി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ അബൂബക്കർ കോയ, സി.ഇ.ഒ അബ്ദുൽ റഹ്മാൻ പ്രിൻസിപ്പൽ കെ. ഷംസുദീൻ എന്നിവരും വിദ്യാലയാങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു. ടീച്ചേഴ്സ് മെന്റർ ഇഖ്ബാൽ എടയൂരിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ നാടകവും അരങ്ങേറി.
മലർവാടി ടീൻ ഇന്ത്യ സ്കൂൾ യൂനിറ്റിന്റെ കീഴിൽ ഔഷധത്തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു. മുൻ വർഷങ്ങളിൽ നട്ട തൈകളെ പരിപാലിക്കുന്നതിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ കഴിഞ്ഞ വർഷം പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ നട്ട തൈകൾ പരിപാലിക്കാൻ സ്റ്റേഷൻ സന്ദർശിച്ചു. അധ്യാപകരായ വി.എം. പീതാംബരൻ, പി. സുനിത, സക്കീന ഫൈസൽ, വി.പി. അബ്ദു റസാഖ്, യു. നസീറ ബാനു എന്നിവർ നേതൃത്വം നൽകി.
ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ചെറുമുണ്ടശ്ശേരി സ്കൂളിലും വൃക്ഷ തൈ നടീലും പരിസ്ഥിതി പ്രതിജ്ഞയും നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷ്മി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 20 വാര്‍ഡുകളിലും മെംബര്‍മാരുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടക്കുകയാണ്.
ചെറുമുണ്ടശ്ശേരി സ്കൂളിലെ പ്രധാനാധ്യാപിക കെ. മഞ്ജു, അധ്യാപകരായ ടി. പ്രകാശ്, വനമിത്ര അവാര്‍ഡ് ജേതാവ് എൻ. അച്യുതാനന്ദൻ, കൃഷി അസിസ്റ്റന്റ് ആർ.കെ. പ്രമോദ് കൃഷ്ണൻ, അശുപത്രിയിലെ ഡോ. പി.വിനോദ്, ടി.ആര്. ധനേഷ്, ഹെൽത്ത് സൂപ്പർവൈസർ സി.എം. രാധാകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടര്‍ കെ. സുധി എന്നിവരും ആശുപത്രി ജീവനക്കാരും സംബന്ധിച്ചു.
പട്ടാമ്പി: ആൾ ഇന്ത്യ വീരശൈവ സഭ പട്ടാമ്പി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടാമ്പിയിൽ ഫലവൃക്ഷ തൈകൾ നട്ടു. വൃക്ഷതൈ വിതരണം ജില്ല സെക്രട്ടറി സി.വി. മണികണ്ഠൻ നിർവഹിച്ചു. പട്ടാമ്പി താലൂക്കുതല തൈ നടൽ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സിനിമാ കലാസംവിധായകൻ വിഷ്ണു നെല്ലായ, ജില്ല സെക്രട്ടറി സി.വി. മണികണ്ഠൻ, പട്ടാമ്പി യൂനിറ്റ് സെക്രട്ടറി എ. രവീന്ദ്രൻ, ബാലൻ, രാമൻകുട്ടി എന്നിവർ നേതൃത്വം നൽകി.
വാണിയംകുളം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പരിസ്ഥിതി ദിനം ആചരിച്ചു. നെഹ്റു ഗ്രൂപ് ചെയർമാൻ ഡോ. പി. കൃഷ്ണദാസ് കാമ്പസിൽ ചെടികൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ ആർ.സി. കൃഷ്ണകുമാർ, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് തുടങ്ങിയവരും പങ്കാളികളായി.
പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സെൻട്രൽ ലൈബ്രറിയും കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും സംയുക്തമായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. മെഡിക്കൽ വിദ്യാർഥികൾക്കും ആശുപത്രി ജീവനക്കാർക്കും വേണ്ടി പാരിസ്ഥിതിക ക്വിസ് മത്സരവും സംഘടിപ്പിച്ചു.
അലനല്ലൂർ: പരിസ്ഥിതി ദിനത്തിൽ ഉപ്പുകുളം ആനപ്പാറയിൽ അലനല്ലൂർ പഞ്ചായത്തും ഹരിതകർമ സേനാംഗങ്ങളും വനം വകുപ്പും ചേർന്ന് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട്തൊടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എം. ജിഷ, എം.കെ. ബക്കർ, പി. ബഷീർ, നൈസി ബെന്നി, വനം ജീവനക്കാരായ എസ്.എഫ്.ഒ അനീഷ്, ബി.എഫ്.ഒ പ്രതീഷ്, പി.എഫ്.ഡബ്ല്യു സുനിൽ മത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീൽ, ഗ്രാമസേവകൻ അജിത്ത്, ഹരിത കർമസേനാ കോഓഡിനേറ്റർ ദിവ്യ, രതീഷ് എന്നിവർ സംസാരിച്ചു.
ജി.വി.എച്ച്.എസ്.എസ്. അലനല്ലൂർ വി.എച്ച്.എസ്.ഇ. വിഭാഗം നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തിൽ ഋതുഭേദ ജീവനം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രിൻസിപ്പൽ സുജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് നിയാസ് കൊങ്ങത്ത്, പ്രശോഭ്, ലിജിയ ഷെറിൻ എന്നിവർ സംസാരിച്ചു.
അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് സ്കൂളുകളിൽ പ്ലാവിൻ തൈകൾ വെച്ച് പിടിപ്പിച്ചു. അൽഫിത്വറ ഇസ്ലാമിക് പ്രീ പ്രൈമറി സ്കൂളിലും അലനല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലും പി.പി.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. അബ്ദുല്ല, സെക്രട്ടറി പി. ശ്രീനിവാസൻ, വി.ടി. ഉസ്മാൻ, രാജകൃഷ്ണൻ, ഷെറിന മുജീബ് എന്നിവർ സംസാരിച്ചു.
എടത്തനാട്ടുകര അണയംക്കോട് വിദ്യാപുരം അൽ ഫിത്വറ ഇസ്ലാമിക പ്രീ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും നടന്നു. എടപ്പറ്റ പഞ്ചായത്തംഗം സരിത ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. പി. ഷമീർ ബാബു, റൗസിന, ഷാജഹാൻ, വി.സി. മുഹമ്മദാലി, കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
എടത്തനാട്ടുകര കെ.എസ്.എസ്.പി.യു യൂനിറ്റ് എടത്തനാട്ടുകര വില്ലേജ് കോമ്പൗണ്ട് വൃത്തിയാക്കൽ, ഫലവൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കൽ, പൂന്തോട്ടം നിർമാണം എന്നിവ നടന്നു. പ്രസിഡന്റ് എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫിസർ ശ്രീലത, ടി. അശോകൻ, സേതുമാധവൻ എന്നിവർ സംസാരിച്ചു.
എടത്തനാട്ടുകര ജി.ഒ.എച്ച്.എസിൽ പ്രധ്യാപകൻ പി. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. വി.പി. അബൂബക്കർ, കെ.ജി. സുനീഷ്, പി. ദിലീപ്, പി. അബ്ദുസ്സലാം, എം. ജിജേഷ്, കെ. ഹംസ കുട്ടി സലഫി എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലം: വരോട് കെ.പി.എസ്.എം.എം.വി.എച്ച്.എസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂളിലെ നാഷണൽ സർവിസ് സ്കീം യൂനിറ്റിന്റെ നേതൃത്വത്തിൽ കാർബർ ന്യൂട്രൽ ക്യാമ്പസുകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മുളം തൈ നട്ടാണ് പരിസ്ഥിതി ദിനം ആചരിച്ചത്. നഗരസഭ കൗൺസിലർ സബിത ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.