മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ മിന്നൽ പരിശോധനയുമായി പട്ടാമ്പി പൊലീസ്
text_fieldsമദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ പട്ടാമ്പി പൊലീസ് പരിശോധന നടത്തുന്നു
പട്ടാമ്പി: മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ മിന്നൽ പരിശോധനയുമായി പട്ടാമ്പി പൊലീസ്. സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി പൊലീസ് വ്യാഴാഴ്ച രാവിലെ മിന്നൽ പരിശോധന നടത്തിയത്. ആൽക്കോമീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഒരു സ്വകാര്യ ബസ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. ഡ്രൈവറെ അറസ്റ്റ് ചെയ്ത് ബസ് കസ്റ്റഡിയിൽ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഡ്രൈവർമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നതു മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭാഗമായാണ് പരിശോധന. 2024ൽ മദ്യപിച്ചു വാഹനം ഓടിച്ചവർക്കെതിരെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ 391 കേസുകൾ രജിസ്റ്റർ ചെയ്തതായും വരും ദിവസങ്ങളിൽവ്യാപക പരിശോധനകൾ തുടരുമെന്നും മദ്യപിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐ കെ. മണികണ്ഠൻ, പ്രോബേഷൻ എസ്.ഐ ആർ. ശ്രീരാഗ്, എ.എസ്.ഐ ട്രെയിനി എസ്. രംഗരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.