Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightധനകാര്യ സ്ഥാപനങ്ങളിൽ...

ധനകാര്യ സ്ഥാപനങ്ങളിൽ കോടികളുടെ തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ധനകാര്യ സ്ഥാപനങ്ങളിൽ കോടികളുടെ തട്ടിപ്പ്: പ്രതികൾ അറസ്റ്റിൽ
cancel
camera_alt

ഹരീഷ് രജീഷ്

പ​ട്ടാ​മ്പി: പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തേ​ജ​സ്‌ സൂ​ര്യ ഫി​നാ​ൻ​സ്, സൂ​ര്യ നി​ധി ലി​മി​റ്റ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ഒ​റ്റ​പ്പാ​ലം പേ​രൂ​ർ പെ​രു​മ്പ​റ​യൂ​ർ ഹ​രീ​ഷ് (34), തി​രു​വേ​ഗ​പ്പു​റ മു​ള്ള​തൊ​ടി ര​ജീ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച പ​ട്ടാ​മ്പി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ചി​ല​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ക​ണ​ക്കു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ്ര​തി​ക​ൾ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് സ്വ​ർ​ണം പ​ണ​യം​വെ​ച്ച​താ​യി കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കേ​സ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​ന്നാം പ്ര​തി ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തു​ക​യും പൊ​ലീ​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചു. തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. പ​ത്മ​രാ​ജ​ൻ, എ​സ്.​ഐ കെ. ​മ​ണി​ക​ണ്ഠ​ൻ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സു​രേ​ന്ദ്ര​ൻ, സ​ന്ദീ​പ്, മി​ജേ​ഷ്, പ്ര​ഭു​ദാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudCrime NewsPalakkad NewsArrest
News Summary - Fraud of crores in financial institutions: Suspects arrested
Next Story