കൂട്ടുകാർ ഒരുമിച്ചു; വാസുണ്ണിക്ക് കാറിൽ സഞ്ചരിക്കാം
text_fieldsപട്ടാമ്പി: തളർന്നിട്ടും തളരാതെ സഹജീവികൾക്ക് സാന്ത്വനം പകരാൻ ഓടുന്ന വാസുണ്ണിക്ക് കരുത്തുപകർന്ന് സഹപാഠികളുടെ സ്നേഹോപഹാരം. പരുതൂർ ഹൈസ്കൂളിലെ ആദ്യ ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മയാണ് അരയ്ക്കുതാഴെ തളർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ വാസുണ്ണി പട്ടാഴിക്ക് പുത്തൻ കാർ സമ്മാനിച്ചത്.
1979ലെ സഹപാഠികളുടെ പ്രഥമ സംഗമം എന്നും നിലനിൽക്കുന്ന ഓർമയാവണമെന്ന ആഗ്രഹത്തിലാണ് പഴയ കൂട്ടുകാരന് കൈത്താങ്ങാവാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ നടത്താനുദ്ദേശിച്ച സംഗമം തിങ്കളാഴ്ച ചെമ്പ്രയിൽ നടന്നപ്പോൾ അത് ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുള്ള പിന്തുണ കൂടിയായി.
36 വർഷമായി ചക്രക്കസേരയിൽ ജീവിക്കുന്ന വാസുണ്ണിയുടെ ജീവിതത്തിന് ഇനി കൂടുതൽ കരുത്തും വേഗവും ലഭിക്കും. ഗുരുനാഥനായിരുന്ന ചെമ്പ്ര വടക്കേത്ത് മനയിൽ വി.ആർ. അച്യുതൻ മാസ്റ്ററുടെ വീട്ടിലായിരുന്നു ചടങ്ങ്.
ഗുരുനാഥനിൽനിന്ന് വാസുണ്ണി കാറിെൻറ താക്കോൽ ഏറ്റുവാങ്ങി. ശരത്ചന്ദ്രൻ, തങ്കമണി, പ്രകാശൻ എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് സ്വാഗതവും ഹരിദാസൻ നന്ദിയും പറഞ്ഞു. കൂട്ടുകാരുടെ സ്നേഹോപഹാരത്തിന് വാസുണ്ണി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.