അനധികൃത മണ്ണ്കടത്ത് ; എട്ട് ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി
text_fieldsപട്ടാമ്പി: താലൂക്ക് പരിധിയിൽ അനധികൃതമായി കുന്നിടിച്ച് മണ്ണും പുഴ മണലും കടത്തുകയായിരുന്ന എട്ട് ടിപ്പർ ലോറികളും മണ്ണ് മാന്തി യന്ത്രവും ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യെൻറ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടി.
ശനിയാഴ്ച പുലർച്ച രണ്ടിനാണ് നാഗലശ്ശേരി വാവനൂരിൽനിന്ന് അനധികൃതമായി മണ്ണ് കടത്തിയിരുന്ന ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തത്. മണ്ണ് ഖനനം ചെയ്ത് തൃശൂർ ജില്ലയിലേക്ക് കടത്തുന്നതിനിടയിലാണ് വാഹനങ്ങൾ പിടികൂടിയത്. തിരുമിറ്റക്കോട് പമ്പ് ഹൗസിന് സമീപം പുഴയിൽനിന്ന് മണൽ കയറ്റി വരുമ്പോഴാണ് ടിപ്പർ ലോറി പിടിയിലായത്.
നിയമാനുസൃത രേഖകളില്ലാതെ കുന്നിടിച്ച് മണ്ണ് ഖനനം ചെയ്യുന്നതിനും കടത്തിയതിനും സ്ഥലമുടമയിൽനിന്നും വാഹന ഉടമകളിൽനിന്നും പിഴ ഈടാക്കുന്നതിന് ജിയോളജി വകുപ്പിന് സബ് കലക്ടർ നിർദേശം നൽകി.
മണൽ ലോറി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനും ഡ്രൈവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നതിനും നിർദേശം നൽകിയതായും സബ് കലക്ടർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ എൻ. ശിവരാമൻ, വില്ലേജ് ഓഫിസർമാരായ കെ.സി. കൃഷ്ണകുമാർ, പി.ആർ. മോഹനൻ, കെ. ഷാജി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.