ഇന്റർസിറ്റി എക്സ്പ്രസിന് പട്ടാമ്പിയിൽ ആര് സ്റ്റോപ്പിട്ടു ? അവകാശവാദമുന്നയിച്ച് യു.ഡി.എഫും ബി.ജെ.പി.യും
text_fieldsപട്ടാമ്പി: സ്റ്റോപ്പ് അനുവദിച്ച് ആദ്യമായി പട്ടാമ്പി സ്റ്റേഷനിലെത്തിയ ഇന്റർസിറ്റി എക്സ്പ്രസ്സിന് ചേരിതിരിഞ്ഞ് സ്വീകരണം നൽകി. വെള്ളിയാഴ്ച രാവിലെ 8.28നാണ് ട്രെയിൻ പട്ടാമ്പിയിലെത്തിയത്. വി.കെ.ശ്രീകണ്ഠൻ എം.പി.യുടെ നേട്ടമായി ആഘോഷിച്ച് യു.ഡി.എഫ് പ്രവർത്തകരും കേന്ദ്രസർക്കാരിന് അഭിവാദ്യമർപ്പിച്ച് ബി.ജെ.പി പ്രവർത്തകരും നേരത്തെ തന്നെ റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നിരുന്നു.
ഇരു വിഭാഗത്തിനും പുറമെ നഗരസഭ ഭരണസമിതിയും സീനിയർ സിറ്റിസൺ ഫോറം, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രവർത്തകരും വരവേൽപ് നൽകാനുണ്ടായിരുന്നു. ട്രെയിൻ എത്തിയതോടെ പ്ലക്കാർഡുകളുയർത്തിയും ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും യു.ഡി.എഫ് പ്രവർത്തകരും ബാനറുമായി മുദ്രാവാക്യം വിളിയോടെ ബി.ജെ.പി പ്രവർത്തകരും സ്റ്റേഷൻ കൈയടക്കി. ലോക്കോ പൈലറ്റുമാരെ പൊന്നാടയണിയിച്ചും ഹാരാർപ്പണം നടത്തിയുമാണ് ഇരു കൂട്ടരും സ്വീകരിച്ചത്.
സീനിയർ സിറ്റിസൺ ഫോറത്തിന്റെ ഡോ.കെ.പി. മുഹമ്മദ്കുട്ടിയും പൊന്നാടയണിയിച്ചു. യു.ഡി.എഫ് ചെയർമാൻ കെ.പി.വാപ്പുട്ടി, കൺവീനർ കെ.ആർ.നാരായണസ്വാമി, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.ടി.മുഹമ്മദ്, ഡി.സി.സി സെക്രട്ടറി പി.കെ.ഉണ്ണികൃഷ്ണൻ,കമ്മുക്കുട്ടി എടത്തോൾ, സി.എ.സാജിത്, ഇ.മുസ്തഫ, ഇ.ടി.ഉമ്മർ, എ.പി.രാമദാസ്, അഡ്വ.രാമദാസ്, എം.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, വൈസ് പ്രസിഡന്റ് കെ.എ. റഷീദ് എന്നിവർ വി.കെ. ശ്രീകണ്ഠൻ എം.പിക്കൊപ്പവും ജില്ല പ്രസിഡന്റ് കെ.എം.ഹരിദാസ്, മേഖലാ ട്രഷറർ അഡ്വ.പി.മനോജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി. അനിൽകുമാർ, ഇ.ഗോപിനാഥൻ, പി.ദേവദാസ്, ഹരീഷ്, ടി.കൃഷ്ണൻകുട്ടി, പി.ജയശങ്കർ, വിപിൻ വിജയ്, രജിൻകൃഷ്ണൻ, എം.മണികണ്ഠൻ എന്നിവർ ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണത്തിലും പങ്കെടുത്തു.
ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി.ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ, എൻ.രാജൻ, ആനന്ദവല്ലി, കൗൺസിലർമാരായ എം. ശ്രീനിവാസൻ, കെ.മോഹൻ, പി.കെ.മഹേഷ് , കെ.സി. ദീപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരസഭയുടെ സ്വീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.