തിരുവേഗപ്പുറയിൽ 87 പേർക്ക് മഞ്ഞപ്പിത്തം
text_fieldsപട്ടാമ്പി: തിരുവേഗപ്പുറയിൽ 87 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പഞ്ചായത്തിലെ അഞ്ചാം വാർഡായ കൈപ്പുറത്താണ് കൂടുതൽ രോഗബാധിതർ. 52 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്.
വാർഡ് ആറിൽ 20, ഏഴിൽ 10, നാലിൽ 4, ഒമ്പതിൽ 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. പൂർണ വിശ്രമമാണ് രോഗബാധിതർക്ക് ആരോഗ്യവകുപ്പ് നിർദേശിച്ചത്.
രോഗ ബാധിത പ്രദേശത്തു ആയിരത്തിലേറെ വീടുകളുണ്ട്. ജനപ്രതിനിധികൾ, ആരോഗ്യ-ആശ പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
കിണറുകളിൽ ക്ലോറിനേഷൻ നടത്തി ജലം ശുദ്ധീകരിക്കും. മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പൊതുജനസഭ സംഘടിപ്പിച്ചു.
നടുവട്ടം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. റഷീദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എം. രാധാകൃഷ്ണൻ, എ.കെ. മുഹമ്മദ് കുട്ടി, ബുഷ്റ ഇഖ്ബാൽ, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫിസർ ഡോ. ആർ. രഞ്ജിത്ത്, ഹെൽത്ത് സൂപ്പർ വൈസർ കെ. അബ്ദുൽ മജീദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എ. അൻവർഅലി, കെ.പി. ജാഫർ, എൽ.എച്ച്.ഐ ടി. ഗീത, വി.എ. വിപിൻരാജ്, വ്യാപാരി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.