കെ. സ്മാർട്ട് ഏപ്രിൽ ഒന്ന് മുതൽ പഞ്ചായത്തുകളിൽ -മന്ത്രി രാജേഷ്
text_fieldsപട്ടാമ്പി: സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ഏപ്രിൽ ഒന്ന് മുതൽ കെ സ്മാർട്ട് പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പട്ടാമ്പി മുനിസിപ്പൽ ടവർ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിലെത്താതെ ലോകത്തെവിടെയുമിരുന്ന് മൊബൈൽ ഫോണിലൂടെ സേവനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
നഗരസഭകളിലും കോർപറേഷനുകളിലും ജനുവരി മുതൽ നടപ്പാക്കിയ പദ്ധതിക്ക് മികച്ച പ്രതികരണമാണെന്നും മന്ത്രി തുടർന്നു. ടവർ നിർമാണ ശേഷം ബയോ പാർക്ക് കൂടി നിർമിക്കണമെന്നും മന്ത്രി നിർദേശിച്ചു. മുഹമ്മദ് മുഹ്സിൻ എ.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി.വിജയകുമാർ, കെ.ടി. റുഖിയ, പി.കെ. കവിത, കക്ഷി നേതാക്കളായ എ.വി. സുരേഷ്, കെ.ടി. മുജീബ്, അഡ്വ. പി. മനോജ്, കെ.പി. ഹംസ, പി. സുന്ദരൻ, അഷ്റഫ് അലി വല്ലപ്പുഴ, ജയകൃഷ്ണൻ പടനായകത്ത്, നഗരസഭ സെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ്, ലീഗ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.