എൻ.സി.സി ദേശീയ ക്യാമ്പ്: അശ്വിൻ ശങ്കറും ബിജിത ബാബുവും ലക്ഷദ്വീപിലേക്ക്
text_fieldsപട്ടാമ്പി: ഗവ. സംസ്കൃത കോളജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫിസർ പി. അശ്വിൻ ശങ്കറും അണ്ടർ ഓഫിസർ പി. ബിജിത ബാബുവും ലക്ഷദ്വീപിലേക്ക്. ഡിസംബർ 22 മുതൽ 2024 ജനവരി രണ്ട് വരെ കവരത്തി ദ്വീപിൽ നടക്കുന്ന എൻ.സി.സിയുടെ സ്പെഷൽ നാഷനൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാനാണ് ഇരുവർക്കും അവസരം ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 200 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഗ്രൂപ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ പ്രകിയയിൽ 28 കേരള ബറ്റാലിയനിൽനിന്ന് ഇവർ മാത്രമാണ് ക്യാമ്പിന് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ബി.എ മൂന്നാം വർഷ വിദ്യാർഥിയും വെള്ളിനഴി കുറ്റാനശ്ശേരി നെടുമ്പറമ്പത്ത് മണികണ്ഠൻ-പ്രമീള ദമ്പതികളുടെ മകനുമാണ് അശ്വിൻ ശങ്കർ. ബി.കോം അവസാന വർഷ വിദ്യാർഥിനിയും കുമരനല്ലൂർ പുല്ലംകണ്ടത്ത് ബാബു-സജിദ ദമ്പതികളുടെ മകളുമാണ് ബിജിത ബാബു. ശ്രദ്ധേയമായ നേട്ടം കൈവരിച്ച കേഡറ്റുകളെ പ്രിൻസിപ്പൽ സി.ഡി. ദിലീപ്, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു എന്നിവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.