ഹൈസ്കൂളില്ല; കാരക്കാട്ടുകാർക്ക് പഠനം കഠിനം
text_fieldsപട്ടാമ്പി: കഠിനമാണ് കാരക്കാട്ടുകാർക്ക് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു യു.പി സ്കൂൾ മാത്രമാണ് കാരക്കാട്ടുള്ളത്. ഇവിടെനിന്ന് ഏഴാം ക്ലാസ് പൂർത്തിയാക്കുന്ന കുട്ടികൾ എട്ടാം ക്ലാസ് പഠനത്തിന് വാടാനാംകുറുശ്ശി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തണം. പൊതുവെ വാഹന സൗകര്യം കുറഞ്ഞ പ്രദേശത്തുനിന്ന് രണ്ടു വാഹനങ്ങളിൽ കയറി വേണം വാടാനാംകുറുശ്ശിയിലെത്താൻ.
പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞം പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ ഉണർവുണ്ടാക്കുമ്പോൾ താരതമ്യേന പിന്നാക്ക പ്രദേശമായ കാരക്കാട്ട് ഹൈസ്കൂൾ അനുവദിക്കേണ്ടത് തികച്ചും ന്യായമായ ആവശ്യമാണ്. ഓങ്ങല്ലൂർ പഞ്ചായത്തിൽ സർക്കാർ മേഖലയിൽ ഒരു ഹയർ സെക്കൻഡറി സ്കൂൾ ഉണ്ടെന്നത് ചൂണ്ടിക്കാട്ടി കാരക്കാടിന്റെ ആവശ്യം നിരാകരിക്കുന്നത് നീതിപൂർവകമല്ല. കാരക്കാട് യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ മാനേജർ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. വിദ്യാഭ്യാസ ആവശ്യം നിറവേറ്റാൻ സർക്കാർ മേഖലയിൽ ഒരു ഹൈസ്കൂളിനായുള്ള കാത്തിരിപ്പിലാണ് ജനസാന്ദ്രതയേറെയുള്ള കാരക്കാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.