എ.എ.വൈ കാർഡുടമകൾക്ക് പയർ ധാന്യങ്ങൾ ലഭിച്ചില്ലെന്ന്
text_fieldsപട്ടാമ്പി: എ.എ.വൈ, പിങ്ക് കാർഡുടമകൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങളുടെ കൂടെ ആഗസ്റ്റ് മാസത്തിൽ നൽകുന്ന പയർ ധാന്യങ്ങൾ ലഭിച്ചില്ലെന്ന് ആക്ഷേപം. അഞ്ച് കിലോ അരിയും ഒരു കിലോ പയർ ധാന്യങ്ങളുമാണ് (കടല, ചെറുപയർ) ഓരോ കാർഡിനും വിതരണം ചെയ്യേണ്ടത്.
എന്നാൽ, ഇതുവരെ റേഷൻ കടകളിൽ പയർ ധാന്യങ്ങൾ എത്തിയിട്ടില്ലെന്നാണ് കടയുടമകൾ പറയുന്നത്. താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസർമാർ പയർധാന്യങ്ങൾ എന്ന് വരുമെന്ന് അറിയാത്ത അവസ്ഥയിലുമാണ്. ആഗസ്റ്റിലെ പയറും കടലയും ഇനി ലഭിക്കുമോ എന്ന ആശങ്കയിലാണ് എ.എ.വൈ, മുൻഗണനാ കാർഡുടമകൾ.
എല്ലാ മാസങ്ങളിലും ക്യത്യമായി അഞ്ച് കിലോ അരിയുടെ കൂടെ നൽകുന്ന ഒരു കിലോ പയർ ധാന്യങ്ങൾ ലഭിക്കാത്തത് സിവിൽ സപ്ലൈസ് വകുപ്പിെൻറ അനാസ്ഥയാണെന്നും പാവങ്ങൾക്ക് കേന്ദ്ര സർക്കാർ റേഷൻ കടകൾ വഴി നൽകുന്ന ഭക്ഷ്യധാന്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിൽ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിെൻറ വീഴ്ചക്ക് തെളിവാണ് ആഗസ്റ്റിലെ പയർ ധാന്യങ്ങൾ വിതരണം ചെയ്യാൻ കഴിയാത്തതെന്നും കേരള ദലിത് ഫോറം സംസ്ഥാന നേതൃയോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു.
ഓൺലൈൻ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ രാജേന്ദ്രൻ മുതുതല, ബാബുരാജ് മരുത, രാധാകൃഷ്ണൻ കല്ലുവഴി, അശോകൻ കൊല്ലം, സുരേഷ് പുലാമന്തോൾ, എം. കുഞ്ഞൻ, സുരേഷ് മരുത, പി. പ്രസാദ്, സി.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.