തൃക്കാർത്തിക പ്രഭയിൽ പന്തക്കൽ ക്ഷേത്രം
text_fieldsപട്ടാമ്പി പന്തക്കൽ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിച്ചപ്പോൾ
പട്ടാമ്പി: പന്തക്കൽ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. വൈകീട്ട് കാർത്തിക ദീപം തെളിയിച്ചു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നേതിരി മംഗലം ദേശത്തെ 80 വയസ്സിനു മുകളിലുള്ളവർ ചേർന്ന് ആദ്യ ദീപം തെളിയിച്ചു. തുടർന്ന് ഭക്തർ ക്ഷേത്രാങ്കണത്തിൽ സജ്ജമാക്കിയ ചിരാതുകളിൽ ദീപം പകർന്നു.
തുടർന്ന് ദീപാരാധന, മഹാ ഭഗവത് സേവ, നൃത്തനൃത്യങ്ങൾ, അത്താഴ പൂജ, ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കൽ എന്നിവയും നടന്നു. നേരത്തെ ക്ഷേത്രാങ്കണത്തിലൊരുക്കിയ അടുപ്പുകളിൽ സ്വയം നിവേദ്യം തയാറാക്കി പന്തക്കലമ്മക്ക് സമർപ്പിക്കുന്ന തിരുപ്പുറത്ത് നിവേദ്യസമർപ്പണവുമുണ്ടായിരുന്നു. തന്ത്രി ശ്രീധരം ചുമരത്ത് മന ശ്രീധരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. കൈപ്പുറം ഭ്രാന്താചലത്തിൽ തൃക്കാർത്തിക ദീപം തെളിയിച്ചു. പ്രത്യേക പൂജകളും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.