വാക്സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ
text_fieldsപട്ടാമ്പി: സർക്കാറിന്റെ വാക്സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് ഭരണസാരഥികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്സിന് സംസ്ഥാന സർക്കാറിന് െചലവ് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന രീതിയിലാണ് വാക്സിൻ ചലഞ്ച് ആവിഷ്കരിച്ചിരിക്കുന്നത്.
തുടർന്ന് നഗരസഭ പരിധിയിലെ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവരേയും ചലഞ്ചിെൻറ ഭാഗമാക്കും. നഗരസഭ പരിധിയിൽ സർക്കാറിന് വാക്സിനേഷന് ചെലവ് വരുന്ന പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കുന്നതിനാണ് വാക്സിൻ ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
സമ്പൂർണ വാക്സിനേറ്റഡ് നഗരസഭയാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് അധികമായി ആവശ്യമായി വരുന്ന തുക സർക്കാർ അംഗീകാരം ലഭിച്ചാൽ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് വകയിരുത്തും. അതോടൊപ്പം വാക്സിൻ രജിസ്ട്രേഷന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി സൗജന്യ ഹെൽപ്പ് ഡെസ്കും നഗരസഭയിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ചെയർപേഴ്സൻ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വിജയകുമാർ, എൻ.എൻ. രാജൻ, കെ.ടി. റുഖിയ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.